Top News

ഹിഫ്ള് കോളജ് ആർട്സ് ഫെസ്റ്റ് 'കാലിബർ 23' ഗ്രാൻ്റ് ഫിനാലെ ഗ്രീൻവുഡ്സ് സ്കൂളിൽ

ഉദുമ: കേരളത്തിലെ ഹിഫ്ള് കോളജ് കൂട്ടായ്മ കോർഡി നേഷൻ ഓഫ് കേരള ഹിഫ്ള് കോളജസിൻ്റെ നേതൃത്തിൽ കേരളത്തിലെ ഹിഫ്ള് കോളജുകൾ തമ്മി ൽ മത്സരിക്കുന്ന ആർട്ട്സ് ഫെസ്റ്റിൻ്റെ "കാലിബർ 23" ഗ്രാൻ്റ് ഫിനാലെ ഡിസംബർ 26, 27, 28 തീയതികളിൽ പാലക്കുന്ന് ഗ്രീൻവുഡ് സ് പബ്ലിക് സ്കൂളിൽ നടക്കും.[www.malabarflash.com]


സമസ്ത കേരള ജംഇയ്യ ത്തുൽ ഉലമയുടെ കീഴിൽ പ്രവർത്തിക്കുന്ന അമ്പതോ ളം സ്ഥാപനങ്ങൾ ഫെസ്റ്റിൽ പങ്കെടുക്കും. കോഴിക്കോട് കൊടുവള്ളി ദാറുൽ അസ്ഹർ ഖുർആൻ അക്കാദമി, മലപ്പുറം കരുളായി കെഎംഒ ഖുർആൻ അക്കാദമി എന്നിവിടങ്ങളിൽ നടക്കുന്ന സോണൽ മത്സര വിജയികൾ ഗ്രാൻ്റ് ഫിനാലെയിൽ മത്സരിക്കാനെത്തും. 

ഗ്രീൻവുഡ് സിൽ ഒരുക്കുന്ന ആറ് വേദികളിലായി ഖിറാഅത്ത്, ബുർദ ആലാപനം, ചരിത്ര കഥാപ്രസംഗം, മദ്ഹ് ഗാനം, അറബിക് കാലി ഗ്രഫി, കൈയ്യെഴുത്ത് തുടങ്ങിയ ഇനങ്ങളിൽ ആൺകുട്ടികളും പെൺ കുട്ടികളുമടക്കം 700 മത്സരാർത്ഥികൾ പങ്കെടുക്കും.പരിപാടിയുടെ ഭാഗമായി ഖുർആൻ എക്സിബിഷൻ സംഘടിപ്പിക്കും.

കാലിബർ 23 ൻ്റെ സന്ദേശം ജനങ്ങളിൽ എത്തിക്കുന്നതിന് ഉദുമ മണ്ഡലത്തി ലെ മഹല്ലുകളിൽ സംഘാടകർ പര്യാടനം നടത്തും.12ന് ഉലമ - ഉമറ സംഗമം സംഘടിപ്പിക്കും. പരിപാടിയുടെ വിജയത്തിന് വിവിധ കമ്മിറ്റികൾ രൂപീകരിച്ചു.കോഡിനേഷൻ യോഗം സമസ്ത കേരള ജംഇയ്യ ത്തുൽ മുഅല്ലിമീൻ കോട്ടിക്കുളം റെയ്ഞ്ച് സെക്രട്ടറി ഖാലിദ് മൗലവി ചെർക്കള ഉദ്ഘാടനം ചെയ്തു.എംകെ മുഹമ്മദ് മൗലവി അധ്യക്ഷത വഹിച്ചു.ഹനീഫ ഹാജി ലബ്ബക്ക സ്വാഗതം പറഞ്ഞു. പരിപാടിയുടെ ഫണ്ട് ഉദ്ഘാടനം സമീർ ടൈഗറിൽ നിന്ന് ഏറ്റുവാങ്ങി നിർവഹിച്ചു.

ഉദുമ ഗ്രാമ പഞ്ചായത്ത് മെമ്പർ ബഷീർ പാക്യാര, സയ്യിദ് ശിഹാബ് തങ്ങൾ, മുഹമ്മദ് അസ്റാർ അൽ ഖാസിമി, ഖലീൽ ദാരിമി,അൻവർ ചേരൂർ, അബ്ദുല്ലക്കുഞ്ഞി ഉദുമ എന്നിവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post