Top News

അയല്‍വീട്ടില്‍ കേക്ക് നല്‍കാന്‍ പോയ 13കാരനെ കാണാനില്ല

കോട്ടയം: വൈക്കത്ത് സമീപ വീട്ടിൽ കേക്ക് നൽകാൻ പോയ പതിമൂന്നുകാരനെ കാണാതായി. വൈക്കം കാരയിൽ ആയുർവേദ ആശുപത്രിക്ക് സമീപം കാരയിൽചിറ ജാസ്മിന്റെ മകൻ അഥിനാൻ എന്ന പതിമൂന്നുകാരനെയാണ് കാണാതായത്.[www.malabarflash.com]

അഥിനാന്റെ പിറന്നാൾ ദിനമായിരുന്ന ശനിയാഴ്ച വീട്ടിൽ കേക്ക് മുറിച്ചിരുന്നു. രാത്രി ഏഴരയോടെ സമീപവീട്ടിൽ കേക്ക് നൽകാൻ പോയി മടങ്ങുന്നതിനിടയിലാണ് കുട്ടിയെ കാണാതാകുന്നത്.

വീട്ടിൽ നിന്ന് 10 മിനിട്ട് ദൂരമുള്ള സമീപ വീട്ടിലേക്ക് സൈക്കിളിലാണ് അഥിനാൻ പോയത്. കാണാതാവുമ്പോൾ മഞ്ഞ ടീഷർട്ട് ആണ് വേഷം. സൈക്കിളിൽ സഞ്ചരിച്ച കുട്ടിയെ രാത്രി എട്ട് മണിയോടെ വൈക്കം ക്ഷേത്രത്തിന് സമീപത്ത് വച്ച് കണ്ടതായും വിവരമുണ്ട്. വൈക്കം പോലീസ് അന്വേഷണം ആരംഭിച്ചു.

Post a Comment

Previous Post Next Post