ബാലരാമപുരം: മധുരയിലെ ജോലി സ്ഥലത്തെ സുഹൃത്ത് പുതുതായി വാങ്ങിയ ബൈക്ക് ഓടിച്ചുനോക്കുന്നതിനിടെ നിയന്ത്രണം വിട്ട് ബാലരാമപുരം അകരത്തിൻവിള ശിവൻകോവിൽ റോഡ് വിജയ ഭവനിൽ വിജയകുമാർ(36) മരിച്ചു.[www.malabarflash.com]
അടുത്ത മാസം വിവാഹം നടത്താൻ നിശ്ചയിച്ചിരിക്കുന്നതിനിടെയാണ് മരണം. 20 ന് രാത്രി 11.30 ന് മധുര പൊന്മേനി ജംക‌്ഷന് സമീപം വിജയകുമാർ താമസിക്കുന്ന വീടിന് സമീപമാണ് അപകടം നടന്നത്. വീടിന് 150 മീറ്റർ അകലെ നിന്ന് ബൈക്ക് ഓടിക്കുന്നതിനിടെ വഴിയിൽ സ്ഥാപിച്ചിരുന്ന ഷാമിയാനയുടെ തൂണിൽ തട്ടി നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.
മധുരയിൽ ഓൺലൈൻ എക്സ്പോർട്ട് സ്ഥാപനത്തിലായിരുന്നു ജോലി. പരേതനായ സെൽവരാജിന്റെയും ഓമനയുടെയും മകനാണ്. സഹോദരൻ: വിഷ്ണു.

Post a Comment