Top News

ഗ്രാന്റ് തൃക്കരിപ്പൂര്‍ ഫെസ്റ്റ്: പോസ്റ്റർ പ്രകാശനം ചെയ്തു

ദുബൈ: ദുബൈ തൃക്കരിപ്പൂര്‍ പഞ്ചായത്ത് കെഎംസിസി 2024 ജനുവരി 14ന് ദുബൈയിൽ വെച്ച് സംഘടിപ്പിക്കുന്ന ബൈത്താൻസ് ഗ്രൂപ്പ് ഗ്രാന്റ് ത്യക്കരിപ്പൂർ ഫെസ്റ്റ് പവർഡ് ബൈ ലെജന്ഡ് ഫുഡ്സ്റ്റഫ്  പോസ്റ്റർ പ്രകാശനവും, ലോഗോ പ്രകാശനവും നടന്നു.[www.malabarflash.com]

ഗ്രാന്റ് തൃക്കരിപ്പൂര്‍ ഫെസ്റ്റിന്റെ ലോഗോ പ്രകാശനം ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്  നാഷണൽ സെക്രട്ടറിയും എം.പിയുമായ ഇ.ടി മുഹമ്മദ് ബഷീറിന് വ്യവസായ പ്രമുഖനും ജീവകാരുണ്യ മേഖലയിലെ നിറസാനിധ്യവുമായ അയ്യൂബ് കല്ലടക്ക് നൽകി നിർവ്വഹിച്ചു. പോസ്റ്റർ പ്രകാശനം ബൈത്താൻസ് ഗ്രൂപ്പ് എം.ഡി ജമാൽ ബൈത്താൻ, ലെജന്ഡ് ഫുഡ്സ് എം.ഡി സി സുബൈർ എന്നിവർക്ക് നൽകി നിർവ്വഹിച്ചു.

പി.ടി.എച്ച് സംസ്ഥാന സി.എഫ്.ഒ ഡോ: അമീർ അലി, കെ.എം.സി.സി നേതാക്കളായ സലാം തട്ടാനിച്ചേരി, എ.ജി.എ റഹ്മാൻ, നിസാർ നങ്ങാരത്ത്, ഷാഹിദ് ദാവൂദ്,  ഷഹനാസ് അലി, നൗഫൽ എം.ടി, ആരിഫ് അലി വി.പി.പി, ഫാറൂക്ക് ഹുസ്സൈൻ തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post