Top News

ബന്ധുക്കളുടെ ത്രികോണ പ്രണയം, ഒടുവിൽ അവസാനിച്ചത് യുവതിയുടെ കിടപ്പറയിൽ യുവാവിന്റെ കൊലപാതകത്തോടെ

നാഗ്പൂർ: ബന്ധുക്കളായ രണ്ട് പേർ ഒരു യുവതിയെ പ്രണയിച്ചത് അവസാനിച്ചത് കൊലപാതകത്തിൽ. ചൊവ്വാഴ്ചയാണ് നാ​ഗ്പൂരിനെ നടുക്കിയ സംഭവമുണ്ടായത്. 40കാരനായ നിതിൻ രോഹൻബാ​ഗാണ് 35കാരിയായ യുവതിയുടെ മുറിയിൽ കൊല്ലപ്പെട്ടത്.[www.malabarflash.com]

രോഹൻബാ​ഗിന്റെ ബന്ധുവായ രാജേഷ് ചവാനാണ് (​ഗബ്ബർ -47) പ്രതി. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. രാജേഷ് ചവാൻ 35 കാരിയായ യുവതിയുമായി ലിവ് ഇൻ റിലേഷനിലായിരുന്നു. ഈ ബന്ധത്തിൽ ഇരുവർക്കും രണ്ട് കുട്ടികളുമുണ്ട്.

എന്നാൽ, യുവതിയുമായി ബന്ധുവായ രോഹൻബാ​ഗ് അടുക്കുകയായിരുന്നു. തുടർന്ന് തന്റെ രണ്ട് മരുമക്കളുടെ സഹായം തേടി രോഹൻബാ​ഗിനെ കൊലപ്പെടുത്താൻ രാജേഷ് ചവാൻ പദ്ധതിയിട്ടു. ആരോ​ഗ്യ സ്ഥാപനത്തിലെ ജോലിക്കാരനാണ് രാജേഷ് ചവാൻ. തന്നെ അപമാനിച്ചെന്ന യുവതിയുടെ പരാതിയെ തുടർന്ന് രാജേഷ് ചവാൻ ആക്രമിക്കാൻ സാധ്യതയുണ്ടെന്ന് പോലീസ് നിതിൻ രോഹൻബാ​ഗിന് മുന്നറിയിപ്പ് നൽകിയിരുന്നു. 

സിനിമാ ഹാളിലെ ജീവനക്കാരനാണ് നിതിൻ. എന്നാൽ മുന്നറിയിപ്പിന് പിന്നാലെ ഇമാംബാഡ പോലീസ് സ്റ്റേഷനിൽ ഒരു കിലോമീറ്റർ അകലെയുള്ള ജാട്ട് തരോഡിയിലെ വീട്ടിൽ നിന്ന് യുവതിയുടെ കിടപ്പുമുറിയിൽ നിന്ന് യുവതിയോടൊപ്പം നിതിനെ പിടികൂടിയതോടെ രാജേഷ് രോ​ഹനെ വെട്ടിക്കൊലപ്പെടുത്തി.

യുവതിയുടെ കിടക്കയിൽ രക്തത്തിൽ കുളിച്ചുകിടക്കുകയായിരുന്ന നിലയിലാണ് മൃതദേഹം കണ്ടെടുത്തത്. ആഴത്തിലേറ്റ ഏഴ് വെട്ടുകളാണ് മരണകാരണമെന്ന് ഡോക്ടർമാർ പറഞ്ഞു. ആദ്യ ഭാര്യയിൽ നിന്ന് അകന്ന ശേഷം 12 വർഷമായി രാജേഷ് ചവാൻ യുവതിയോടൊപ്പമായിരുന്നു താമസം. ആദ്യ ഭാര്യയിൽ നിന്ന് വിവാഹമോചനം നടത്താൻ കേസ് പുരോ​ഗമിക്കുകയായിരുന്നു. എന്നാൽ, ഇതിനിടെ യുവതി നിതിൻ രോഹൻബാ​ഗുമായി അടുത്തു. രോഹൻബാഗ് വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായിരുന്നു.

രോഹൻബാഗും യുവതിയുമായുള്ള ബന്ധം ബന്ധുക്കൾക്കിടയിൽ ചർച്ചയായിരുന്നു. സിരാസ്പേട്ടിൽ നിന്ന് വീട്ടുപകരണങ്ങൾ ജാട്ട് തരോഡിയിലെ പുതിയ വാടക സ്ഥലത്തേക്ക് മാറ്റാൻ രാജേഷ് രോഹൻബാഗിന്റെ സഹായം തേടിയതാണ് സംഭവങ്ങളുടെ തുടക്കം. ഈ കാലയളവിലാണ് നിതിനും യുവതിയും അടുപ്പത്തിലായത്. ഇതിനിടെ സഹായിക്കാനെന്ന പേരിൽ നിതിൻ രോഹൻബാ​ഗ് രാജേഷിന്റെ വീട്ടിൽ താമസം തുടങ്ങി. എന്നാൽ പതിയെ രാജേഷിന് ബന്ധത്തിൽ സംശയം തോന്നുകയും യുവതിയുമായി വഴക്കിടുകയും ചെയ്തു. ഇതിനിടെ രാജേഷ് ആദ്യ ഭാര്യയെ കാണാൻ തുടങ്ങി. രോഹൻബാഗിന്റെ ഭാര്യ ഭർത്താവിന്റെ അവിഹിത ബന്ധത്തെക്കുറിച്ച് മനസ്സിലാക്കുകയും യുവതിയുമായുള്ള ബന്ധം അവസാനിപ്പിച്ച് വീട്ടിലേക്ക് മടങ്ങാൻ പ്രേരിപ്പിച്ചു. ഈ സംഭവ വികാസങ്ങൾക്കിടെയാണ് കുടുംബത്തെയും നാടിനെയും ഞെട്ടിച്ച് അരുംകൊല നടന്നത്.

Post a Comment

Previous Post Next Post