Top News

'നാട്ടിലെ പ്രശ്നങ്ങൾ അറിയിക്കേണ്ടത് എൻ്റെ ബാധ്യതയാണ്'; നവകേരള സദസ്സിലെത്തി മുസ്ലിം ലീഗ് നേതാവ്

കാസർകോട്: മുഖ്യമന്ത്രിയും മന്ത്രിമാരും നയിക്കുന്ന നവകേരള സദസിന്റെ ഭാഗമായത് തൻ്റെ നാട്ടിലെ പ്രശ്നങ്ങളും വിദ്യാഭ്യാസം സംബന്ധമായ പ്രശ്നങ്ങളും പറയാനെന്ന് മുസ്ലിം ലീഗ് സംസ്ഥാന കൗണ്‍സില്‍ അംഗം എന്‍ എ അബൂബക്കർ. രാഷ്ട്രീയപരമായ കാര്യങ്ങളൊന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു. നിലവിലുള്ള പ്രശ്‌നങ്ങള്‍ അവതരിപ്പിക്കേണ്ടത് തന്റെ ബാധ്യതയാണ്. നായന്മാര്‍മൂല തൻ്റെ നാടാണെന്നും അദ്ദേഹം പറഞ്ഞു.[www.malabarflash.com]

'അവിടെ പ്രശ്‌നങ്ങള്‍ ഉണ്ട്. ദേശീയപാതയുടെ പ്രശ്‌നങ്ങളുണ്ട്. അതെല്ലാം മുഖ്യമന്ത്രിയുമായി സംസാരിച്ചിട്ടുണ്ട്. അതോടൊപ്പം എഴുതി നല്‍കുകയും ചെയ്തിട്ടുണ്ട്. പരിപാടിയെ കുറിച്ച് കളക്ടര്‍ വിളിച്ച് പറഞ്ഞിരുന്നു', അബൂബക്കർ പറഞ്ഞു.

നാട്ടിലെ പ്രശ്‌നങ്ങളും വിദ്യാർത്ഥികളുടെ വിഷയവും സംസാരിച്ചു. 25000 ത്തോളം കുട്ടികളാണ് കോളേജ് മുതല്‍ നായന്മാര്‍മൂലവരെ യാത്ര ചെയ്യുന്നത്, അവർ ഏറെ ബുദ്ധിമുട്ടുകയാണ്. നാടിന്റെ പ്രശ്‌നങ്ങളാണ് അവതരിപ്പിച്ചിരിക്കുന്നത്. രാഷ്ട്രീയമായി കണ്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടി ച്ചേർത്തു.

Post a Comment

Previous Post Next Post