Top News

ലൈവ് കാഞ്ഞങ്ങാട് പ്രൊജക്റ്റ് സമർപ്പണം പാണക്കാട് അബ്ബാസ് അലി തങ്ങൾ നിർവഹിച്ചു

കാഞ്ഞങ്ങാട്: സാമൂഹ്യ പുരോഗതി ലക്ഷ്യമിട്ട് വിദ്യാർത്ഥികളെ ഉന്നത വിദ്യാഭ്യാസം നേടാൻ പ്രാപ്തരാക്കി സർക്കാർ, സർക്കാരിതര സേവന മേഖലയിൽ ഉയർന്ന പദവികളിലെത്തിക്കാൻ ഉതകുന്ന തരത്തിൽ പുതു തലമുറയ്ക്ക് ദിശബോധം നൽകുന്നതിനും മറ്റു വിദ്യാഭ്യാസ പ്രവർത്തനവുമായി കാഞ്ഞങ്ങാട് കേന്ദ്രീകരിച്ചു ലൈവ് കാഞ്ഞങ്ങാട് നടത്തി വരുന്നതും തുടർന്ന് നടത്താനിരിക്കുന്നതുമായ വിദ്യാഭ്യാസ പ്രൊജക്റ്റ്‌  പാണക്കാട് സയ്യിദ് അബ്ബാസലി തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു.[www.malabarflash.com] 

തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് നൽകുന്ന പ്രത്യേക മൊഡ്യൂൾ പ്രകാരമുള്ള നാലു വർഷം നീണ്ടു നിൽക്കുന്ന പദ്ധതി “ടോപ്പ് -30”,പി എസ്‌ സി പരീക്ഷാ പരിശീലനം ,എൽ എസ്‌ എസ്‌ ,യു എസ്‌ എസ്‌ തുടങ്ങിയ മത്സര പരീക്ഷാ പരിശീലനം തുടങ്ങിയ വിദ്യാഭ്യാസ പദ്ധതികളാണ് പ്രൊജക്റ്റിൽ ഉൾപെടുത്തിട്ടുള്ളത്. ലൈവ് കാഞ്ഞങ്ങാട് ഓഫീസർ ആബിദ് ആറങ്ങാടി അധ്യക്ഷത വഹിച്ചു. 

ജാഫർ മാസ്റ്റർ പ്രൊജക്റ്റ്‌ അവതരണവും, ശൗകത് മാസ്റ്റർ വിഷയവതരണവും നടുത്തി. മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ സി കെ റഹ്മത്തുള്ള, മുൻസിപ്പൽ മുസ്ലിം ലീഗ് പ്രസിഡന്റ്‌ റസാഖ് തയലക്കണ്ടി, എം കെ റഷീദ്, എ പി ഉമ്മർ, സി. മുഹമ്മദ്‌ കുഞ്ഞി, പി കെ അബ്ദുല്ല കുഞ്ഞി,‌ ടി അന്തുമാൻ, കാസിം പുതിയകോട്ട, കദീജ ഹമീദ്, സി ബി അഹമ്മദ്‌, സെവൻ സ്റ്റാർ അബ്ദുൽ റഹ്മാൻ, കരീം കള്ളാർ, മജീദ് കള്ളാർ, ബഷീർ ചിത്താരി, ജബ്ബാർ ചിത്താരി, ഷാഫി കല്ലുരാവി, ശരീഫ് എഞ്ചിനിയർ, അബൂബക്കർ കോളവയൽ, അബ്ദുല്ല ഹാജി, ബഷീർ മുക്കൂട്, യൂസഫ് കോയപ്പള്ളി, ലൈവ് ഓഫീസർമാരായ ശരീഫ് മാസ്റ്റർ, റംഷീദ് തോയമ്മൽ, സഫൂറ ടീച്ചർ, ഹസീന, സറീന എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post