പാലക്കുന്ന്: 'നഗരസഭാ' പരിധിയിൽ തെയ്യാട്ടങ്ങൾക്ക് തുടക്കമിട്ട് തിരുവക്കോളി തിരൂർ വിഷ്ണുമൂർത്തി ദേവസ്ഥാനത്ത് വയൽക്കോല ഉത്സവം സമാപിച്ചു. ഇവിടത്തെ വയൽക്കോല ഉത്സവത്തിന് ശേഷമേ തിരുവക്കോളി 'നഗരസഭ' എന്നറിയപ്പെടുന്ന ദേവസ്ഥാന പരിധിയിൽ തെയ്യാട്ടങ്ങൾ പാടുള്ളൂ വെന്നാണ് ചട്ടം.[www.malabarflash.com]
ഉത്സവ നടത്തിപ്പിനായി നാനാജാതി വിഭാഗത്തിൽപ്പെടുന്ന നൂറ്കണക്കിന് വീടുകളിൽ നിന്ന് ശേഖരിക്കുന്ന നിശ്ചിത തുകയെ 'വയച്ചൽ' എന്നണ് അറിയപ്പെടുന്നത്. ദേവസ്ഥാന കമ്മിറ്റി അംഗങ്ങൾ വീടുകളിൽ നിന്ന് തുക കൈപ്പറ്റും. അല്ലാത്തവർ ദേവസ്ഥാനത്തെത്തി തുക നൽകും.
തിങ്കളാഴ്ച്ച തെയ്യംകൂടലിനും കുളിച്ചുതോറ്റത്തിനും ശേഷം പാർഥസാരഥി ക്ഷേത്ര അയ്യപ്പ സേവാസംഘത്തിന്റെ കാഴ്ച്ചാവരവുണ്ടായി. മാതൃസമിതിയുടെ തിരുവാതിരക്കളിയും കരിപ്പോടി റിയൽ ഫ്രണ്ട്‌സ് വനിതാവിങിന്റെ കൈകൊട്ടിക്കളിയും കുട്ടികളുടെ നൃത്തങ്ങളും ഉണ്ടായിരുന്നു.
ചൊവ്വാഴ്ച രാവിലെ വിഷ്ണുമൂർത്തി തെയ്യത്തിന്റെ പുറപ്പാടും വൈകീട്ട് ഗുളികൻ തെയ്യക്കോലവും കെട്ടിയാടി.
'വയച്ചൽ' നൽകുന്നവർക്കെല്ലാം ചെത്തി മിനുക്കിയ ഇളന്നീർ പ്രസാദമായി നൽകുന്ന അപൂർവ അനുഷ്ഠാനം വയൽക്കോല ഉത്സവത്തിന്റെ പ്രത്യേകതയാണ്. അന്നദാനവും ഉണ്ടായിരുന്നു.
Post a Comment