NEWS UPDATE

6/recent/ticker-posts

പൗരധ്വനിക്ക് ജില്ലയിൽ തുടക്കമായി

ഉദുമ: കേരള സർക്കാരിൻ്റെ രണ്ടാം വാർഷികവുമായി ബന്ധപ്പെട്ട് സംസ്ഥാന സാക്ഷരത മിഷൻ അതോറിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന പൗരധ്വനിക്ക് ജില്ലയിൽ തുടക്കമായി. ഉദുമ ഗ്രാമ പഞ്ചായത്തിലെ ഗവ. ഫിഷറീസ് എൽപി സ്കൂളിലാണ് മൂന്ന് ദിവസങ്ങളിലായി പരിപാടി സംഘടിപ്പിക്കുന്നത്.[www.malabarflash.com]

പൗരസമൂഹത്തിൻ്റെ അവകാശങ്ങളും കടമകളും ശാസ്ത്ര ബോധവും, സ്വതന്ത്ര ചിന്ത, മതനിരപേക്ഷത, ജനാധിപത്യ ബോധം, ഭരണഘടന കാഴ്ച്ചപാടുകൾ എന്നിവ പാർശ്വവൽകരിക്കപ്പെട്ട ജനങ്ങളിൽ എത്തിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. 

ഉദുമ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സൈനബ അബുബക്കറിൻ്റെ അധ്യക്ഷതയിൽ പ്രസിഡൻ്റ് പി ലക്ഷ്മി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സാക്ഷരത മിഷൻ അസി.ഡയറക്ടർ സന്ദീപ് ചന്ദ്രൻ പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്തംഗങ്ങളായ എൻ ചന്ദ്രൻ നാലാംവാതുക്കൽ, വിനയകുമാർ, അശോകൻ വി കെ, ഷൈനിമോൾ, നബീസ പാക്യര, ബിന്ദുസുതൻ, കസ്തൂരി ബാലൻ, മുൻ അംഗം ശംഭു ബേക്കൽ, സാക്ഷരത സമിതിയംഗങ്ങളായ കെ വി രാഘവൻ മാസ്റ്റർ, കെ വിജയൻ മാസ്റ്റർ, സാക്ഷരത സമിതി റിസോഴ്സ് പേഴ്സണും അധ്യാപകനുമായ സി പി വി വിനോദ് കുമാർ എന്നിവർ സംസാരിച്ചു. 

സാക്ഷരത ജില്ലാ കോർഡിനേറ്റർ, പി എൻ ബാബു സ്വാഗതവും പ്രേരക് പ്രിയ പി എം നന്ദിയും പറഞ്ഞു. ലഹരി വിരുദ്ധ പദാർത്ഥങ്ങളും വെല്ലുവിളികളിൽ വിഷയത്തിൽ എക്സൈസ് പ്രിവൻ്റിംഗ് ഓഫീസർ എൻ രഘുനാഥനും മാധ്യമങ്ങളും പൊതുജനങ്ങളും വിഷയത്തിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം മധുസൂധനനും സാമൂഹ്യനീതി വിഷയത്തിൽ ജില്ലാ സാമൂഹ്യ നീതി ഓഫീസർ നൗഫലും ക്ലാസ്സെടുത്തു. തദ്ദേശവാസികൾക്ക് അവരുടെ കലാ സാംസ്കാരിക പരിപാടികളും ഇതോടൊപ്പം നടന്നു. 30 ന് വൈകുന്നേരം നടക്കുന്ന സമാപനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി ബേബി ബാലകൃഷ്ണൻ ഉദ്ഘാഘാടനം ചെയ്യും.

Post a Comment

0 Comments