Top News

ആചാരകർമങ്ങൾക്ക് പൂക്കൾ ഇനി ക്ഷേത്രത്തിനകത്ത് നിന്ന്; കീഴൂർ ചന്ദ്രഗിരി ശാസ്താ ക്ഷേത്രത്തിൽ പൂങ്കാവനം നിർമിച്ചു

ഉദുമ: കീഴൂർ ചന്ദ്രഗിരി ശാസ്താ ക്ഷേത്രത്തിൽ പൂങ്കാവനം നിർമിച്ചു.  ക്ഷേത്രത്തിനകത്തെ   പൂങ്കാവനത്തിൽ ആചാര നിർവഹണത്തിനാവശ്യമായ പൂക്കൾ ലഭിക്കുന്ന പൂച്ചെടികളാണ് നട്ടു പിടിപ്പിച്ചത്. അനുഷ്ഠാന കർമങ്ങൾക്കാവശ്യമായ പൂക്കൾ ക്ഷേത്ര മതിൽകെട്ടിനകത്തു നിന്ന് തന്നെയാവട്ടെ എന്ന ചിന്തയിലാണിത്.[www.malabarflash.com]

പരിസ്ഥിതി പ്രവർത്തകനും ജീവനം പദ്ധതിയുടെ ഡയരക്ടറുമായ ദിവാകരൻ കടിഞ്ഞിമൂല തൈ നട്ട് ഉദ്ഘാടനം ചെയ്തു. ട്രഷ്ടി ബോർഡ്  ചെയർമാൻ വള്ളിയോടൻ ബാലകൃഷ്ണൻ നായർ  അധ്യക്ഷനായി.  മേൽപ്പറമ്പ് പോലീസ്  ഇൻസ്പെക്ർ ഉത്തംദാസ് മുഖ്യാതിഥിയായിരുന്നു. 

എക്സിക്യൂട്ടീവ് ഓഫീസർ കെ. വി ബാബുരാജ്,  ട്രസ്റ്റി ബോർഡ്  അംഗങ്ങളായ  സുധാകരൻ കുതിർമ്മൽ, അജിത്‌ സി. കളനാട്, ആഘോഷ കമ്മിറ്റി പ്രസിഡണ്ട് രാജൻ പള്ളയിൽ, സെക്രട്ടറി കെ.വി. പത്മകുമാർ, പതിനാല് നഗരം ക്ഷേത്രസംരക്ഷണ സമിതി മുൻ പ്രസിഡണ്ട്  പുരുഷോത്തമൻ ചെമ്പരിക്ക, സുരേഷ് കീഴൂർ, മാതൃസമിതി പ്രസിഡണ്ട് യശോദ നാരായണൻ എന്നിവർ  സംസാരിച്ചു. 

ക്ഷേത്ര ജീവനക്കാരും ആഘോഷ കമ്മിറ്റി പ്രവർത്തകരും മാതൃസമിതി അംഗങ്ങളും വിശ്വാസികളും പങ്കെടുത്തു.

Post a Comment

Previous Post Next Post