Top News

ചരിത്രം കുറിച്ച് നീരജ്; ലോക അത്‌ലറ്റിക്സ് ചാംപ്യന്‍ഷിപ്പില്‍ രാജ്യത്തിന് ആദ്യ സ്വര്‍ണ മെഡല്‍

ബുഡാപെസ്റ്റ്:  ഇന്ത്യൻ കായിക ചരിത്രത്തിൽ സുവർണ ചരിത്രമെഴുതി ലോക അത്‌ലറ്റിക്സ് പുരുഷ ജാവലിൻത്രോയിൽ നീരജ് ചോപ്രയ്ക്കു സ്വർണം. ഫൈനലിലെ രണ്ടാം ത്രോയിൽ 88.17 മീറ്റർ പിന്നിട്ടാണ് നീരജ് സ്വർണത്തിലെത്തിയത്. ലോക അത്‌ലറ്റിക്സ് ചാംപ്യൻഷിപ്പിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് നീരജ്.[www.malabarflash.com]


ഫൈനലിലെ മറ്റു ഇന്ത്യൻ താരങ്ങളായ കിഷോർ കുമാർ ജന 5–ാം സ്ഥാനത്തും (84.77 മീറ്റർ) ഡി.പി.മനു (84.14 മീറ്റർ) 6–ാം സ്ഥാനത്തുമെത്തി. പാക്കിസ്ഥാന്റെ അർഷാദ് നദീമിനാണ് വെള്ളി (87.82 മീറ്റർ). ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കൂബ് വാൽഡെജ് വെങ്കലം നേടി (86.67 മീറ്റർ). കഴിഞ്ഞ വർഷത്തെ വെള്ളി മെഡൽ നേട്ടം മെച്ചപ്പെടുത്തിയാണ് നീരജിന്റെ സുവർണ പ്രകടനം.

ഒരേസമയം ഒളിംപിക് സ്വർണവും ലോകചാംപ്യൻഷിപ് സ്വർണവും കൈവശം വയ്ക്കുന്ന മൂന്നാമത്തെ ജാവലിൻത്രോ താരമെന്ന നേട്ടവും നീരജ് സ്വന്തമാക്കി. അതേസമയം പുരുഷ റിലേ ഫൈനലിൽ ഇന്ത്യ അഞ്ചാം സ്ഥാനത്തായി. രണ്ട് മിനിറ്റ് 59.92 സെക്കൻ‍‍ഡിലാണ് ഇന്ത്യ ഫിനിഷ് ചെയ്തത്. 57.31 സെക്കൻഡിൽ ഫിനിഷ് ചെയ്ത് യുഎസ് റിലേയിൽ സ്വര്‍ണം നേടി. ഫ്രാൻസിനാണു വെള്ളി.

Post a Comment

Previous Post Next Post