Top News

പ്രമുഖ എഴുത്തുകാരൻ പ്രൊഫ. ഇബ്രാഹിം ബേവിഞ്ച അന്തരിച്ചു

കാസറകോട്: പ്രമുഖ എഴുത്തുകാരനും അധ്യാപകനും പ്രഭാഷകനുമായ ഇബ്രാഹിം ബേവിഞ്ച (69) അന്തരിച്ചു. ദീര്‍ഘനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.[www.malabarflash.com]

കാസർകോട് ജില്ലയിലെ ബേവിഞ്ചയിൽ 1954 മെയ് 30 ന് അബ്ജുള്ള കുഞ്ഞി മുസ്ല്യാരുടെയും ചെമ്പിരിക്ക ഉമ്മാലിയുമ്മയും മകനായി ജനിച്ചു. കാസർകോട് ഗവൺമെൻറ്റ് കോളേജിൽ നിന്ന് ഇംഗ്ലീഷ് ഭാഷയിലും സാഹിത്യത്തിലും ബിരുദം. പട്ടാമ്പി സംസ്കൃത കോളേജിൽ നിന്ന് മലയാളത്തിൽ എം.എ ബിരുദം. കോഴിക്കോട് യൂണിവേഴ്സിറ്റിയിൽ എം.ഫിൽ ബിരുദവും കരസ്ഥമാക്കി.

1980-81 കാലത്ത് ചന്ദ്രിക ദിന പത്രത്തിൽ സഹപ്രാധിപർ. 1981 മുതൽ കാസർകോട് ഗവൺമെൻറ്റ് കോളേജ് കണ്ണൂർ വിമൻസ് കോളേജ്, ഗോവിന്ദസ്പൈ സ്മാരക കോളേജ്, മഞ്ചേശ്വരം എന്നിവിടങ്ങളിൽ മലയാളം അധ്യാപകൻ. 2010 മാർച്ച് 31ന് വിരമിച്ചു. കേരള സാഹിത്യ അക്കാദമി അംഗമായിരുന്നു. സമസ്ത കേരള സാഹിത്യ പരി ഷത്തിലും അംഗമാണ്. കോഴിക്കോട് യൂണിവേഴ്സിറ്റിയിൽ നിന്ന് യു.ജി ബോർഡ് ഓഫ് സ്റ്റഡീസിലും പി.ജി ബോർഡ് ഓഫ് സ്റ്റഡീസിലും അംഗമായിരുന്നു.

ഉബൈദിൻറ്റെ കവിതാലോകം, മുസ്ലിം സാമൂഹികജീവിതം മലയാളത്തിൽ ഇസ്ലാമിക സാഹിത്യം മലയാളത്തിൽ പക്ഷിപ്പാട്ട് ഒരു പുനർവായന, പ്രസക്തി, ബഷീർ ദി മുസ്ലിം നിളതന്ന നാട്ടെഴുത്തുകൾ എന്നിവയാണ് പ്രസിദ്ധീകരിച്ച കൃതികൾ.

മൊഗ്രാൽ കവികൾ, പള്ളിക്കര എം.കെ. അഹമ്മദിൻറ്റെ മാപ്പിളപ്പാട്ടുകൾ, പൊൻകുന്നം സെയ്ദു മുഹമ്മദിൻറ്റെ മാഹമ്മദം എന്നിവയെ കുറിച്ച് പഠനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പി.ടി അബ്ജുറഹ്മാൻറ്റെ കറുത്ത മുത്ത് തൊട്ട് പതിനഞ്ചോളം പ്രസിദ്ധരായ എഴുത്തുകാരുടെ പുസ്തകങ്ങൾക്ക് മുഖപഠനങ്ങൾ എഴുതിയിട്ടുണ്ട്.

അബുദാബി കെ.എം.സി.സി, അബൂദാബി റൈറ്റേഴ്സ് ഫോറം, ഷാർജ കെ.എം.സി.സി, കാസറകോട് സാഹിത്യവേദി, നടുത്തോപ്പിൽ അബ്ദുല്ല, എം.എസ്.മാഗ്രാൽ, മൊറയൂർ മിത്രവേദി തുടങ്ങി പത്ത് അവാർഡുകൾ ഇബ്രാഹിം ബേവിഞ്ചയെ തേടിയെത്തിയിട്ടുണ്ട്.

ചന്ദ്രിക വാരാന്തപ്പതിപ്പിൽ പ്രസക്തി (18 വർഷം), മാധ്യമം ദിനപത്രത്തിൽ കാര്യവിചാരം (5 വർഷം), മാധ്യമം വാരാന്തപ്പതിപ്പിൽ കഥ പോയ മാസത്തിൽ (6 വർഷം), ആരാമം മാസികയിൽ പെൺവഴികൾ ( വർഷം); തൂലിക മാസികയിൽ ചിന്തന (7 വർഷം), രിസാല വാരികയിൽ പ്രകാശകം (3 വർഷം) എന്നീ കോളങ്ങൾ എഴുതി.

ഖുർആനിക സൗന്ദര്യ ശാസ്ത്രത്തെകുറിച്ചും, മലയാള സാഹിത്യത്തിലെ മതേതരഭാവത്തെ കുറിച്ചുള്ള പഠനം പൂർത്തിയായിട്ടുണ്ട്

Post a Comment

Previous Post Next Post