Top News

ഗ്യാന്‍വാപി: സര്‍വേ നടത്താമെന്ന് അലഹബാദ് ഹൈക്കോടതി; മസ്ജിദ് കമ്മിറ്റിയുടെ ഹര്‍ജി തള്ളി

അലഹബാദ്: ഉത്തര്‍പ്രദേശിലെ ഗ്യാന്‍വാപി പള്ളിപ്പരിസരത്ത് സര്‍വേ നടത്താന്‍ അലഹബാദ് ഹൈക്കോടതിയുടെ അനുമതി. സമുച്ചയത്തില്‍ ശാസ്ത്രീയ സര്‍വേ ആവശ്യമാണെന്ന് കോടതി ഉത്തരവിട്ടു. അഞ്ജുമാന്‍ ഇന്റസാമിയ മസ്ജിദ് കമ്മിറ്റിയുടെ ഹര്‍ജി തള്ളിയാണ് ഹൈക്കോടതി തീരുമാനം.[www.malabarflash.com]

കഴിഞ്ഞ ജൂലായ് 21-ന് പുരാവസ്തുവകുപ്പിന്റെ സര്‍വേയ്ക്ക് വാരാണസി ജില്ലാ കോടതി ഉത്തരവിട്ടിരുന്നു. ക്ഷേത്രത്തിന് മുകളിലാണോ പള്ളി നിര്‍മിച്ചത് എന്ന് മനസിലാക്കാന്‍ സര്‍വേ ആവശ്യമാണെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. 

എന്നാല്‍, പരിശോധന നടത്താമെന്ന വാരാണസി ജില്ലാ കോടതിയുടെ ഉത്തരവ് സുപ്രീംകോടതി സ്‌റ്റേ ചെയ്തിരുന്നു. തുടര്‍ന്ന് മുസ്ലിം വിഭാഗത്തിന്റെ അപ്പീലില്‍ തീരുമാനമെടുക്കാന്‍ ഹൈക്കോടതിയോട് നിര്‍ദേശിക്കുയായിരുന്നു.

Post a Comment

Previous Post Next Post