Top News

അച്ഛനുമായി പിണങ്ങി 26 കാരി ഫാനിൽ കെട്ടിത്തൂങ്ങി, വാതിൽ ചവിട്ടിപ്പൊളിച്ച് രക്ഷകരായി പോലീസ്

കൊല്ലം: കൊല്ലം ചിതറയിൽ അച്ഛനുമായി പിണങ്ങി ആത്മഹത്യയ്ക്ക് ശ്രമിച്ച 26കാരിയായ യുവതിയെ രക്ഷപ്പെടുത്തി പോലീസ്. വാക്ക് തര്‍ക്കത്തെ തുടർന്ന് കഴിഞ്ഞ ദിവസം രാത്രി ഒമ്പതേകാലോടെയാണ് സംഭവം. വീട്ടിലെ മുറിയുടെ വാതിലടച്ച് ഫാനിൽ കെട്ടിത്തൂങ്ങി ജീവനൊടുക്കാൻ എട്ട് വയസുള്ള ആൺകുട്ടിയുടെ അമ്മ കൂടിയായ യുവതി ശ്രമിക്കുകയായിരുന്നു.[www.malabarflash.com]

സംശയം തോന്നി അമ്മ വാതില്‍ തുറക്കാൻ ആവശ്യപ്പെട്ടിട്ടും യുവതി വാതിൽ തുറന്നില്ല. ഒടുവിൽ അമ്മ വിളിച്ചറിയിച്ചതിന് പിന്നാലെ ചിതറ പോലീസ് വീട്ടിലെത്തി. പൊലീസ് വിളിച്ചിട്ടും യുവതി വാതിൽ തുറന്നില്ല. ഇതോടെ പോലീസ് സംഘം വാതിൽ ചവിട്ടിപ്പൊളിച്ച് യുവതിയെ രക്ഷിക്കുകയായിരുന്നു.

അവശ നിലയിലായിരുന്ന യുവതിയെ പൊലീസ് ഉടൻ തന്നെ പോലീസ് ജീപ്പിൽ കടയ്ക്കൽതാലൂക്ക് ആശുപത്രിയിൽ എത്തിച്ചു.
രണ്ടുമണിക്കൂര്‍ ആശുപത്രിയിൽ തുടര്‍ന്ന പോലീസ് സംഘം യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അറിഞ്ഞ ശേഷമാണ് മടങ്ങിയത്. പ്രാഥമിക ചികിത്സ നൽകിയ ശേഷം യുവതിയെ വീട്ടിലേക്ക് അയച്ചു.

Post a Comment

Previous Post Next Post