Top News

മുഹൂർത്തത്തിന് തൊട്ടുമുമ്പ് യുവതി കാമുകനൊപ്പം ഒളിച്ചോടി; സംഭവമറിഞ്ഞ മാതാപിതാക്കൾ മണ്ഡപത്തിൽ കുഴഞ്ഞുവീണു.

കല്ലമ്പലം: കല്ലമ്പലത്ത് വിവാഹ മുഹൂർത്തത്തിന് തൊട്ടുമുമ്പ് വധു കാമുകനൊപ്പം ഒളിച്ചോടിയതിനെ തുടർന്ന് വിവാഹം മുടങ്ങി. സംഭവമറിഞ്ഞ വധുവിന്റെ മാതാപിതാക്കൾ മണ്ഡപത്തിൽ കുഴഞ്ഞുവീണു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. കല്ലമ്പലം ജെ.ജെ. ഓഡിറ്റോറിയത്തിൽ ഞായറാഴ്ച  രാവിലെ 11.25നും 12നും മദ്ധ്യേയാണ് വിവാഹം നിശ്ചയിച്ചിരുന്നത്.[www.malabarflash.com]


വടശ്ശേരിക്കോണം സ്വദേശിയായ യുവതിയുടെയും ഇടവ മാന്തറ സ്വദേശിയായ യുവാവിന്റെയും വിവാഹമായിരുന്നു നടക്കേണ്ടിയിരുന്നത്. ആറുമാസം മുമ്പായിരുന്നു ഇവരുടെ വിവാഹ നിശ്ചയം. രാവിലെ മുതൽ ഇരുകുടുംബങ്ങളിൽ നിന്ന് ബന്ധുക്കൾ ഉൾപ്പെടെയുള്ളവർ വിവാഹത്തിനായി ഓഡിറ്റോറിയത്തിലെത്തിയിരുന്നു. എന്നാൽ ബ്യൂട്ടി പാർലറിൽ പോയിരുന്ന കല്യാണപ്പെണ്ണിനെ മുഹൂർത്ത സമയമായിട്ടും കാണാതെ വന്നതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് ഒളിച്ചോടിയ വിവരം അറിയുന്നത്.

വധു മുങ്ങിയതറിഞ്ഞതിന് പിന്നാലെ വരന്റെയും പെൺകുട്ടിയുടെയും ബന്ധുക്കൾ തമ്മിൽ വാക്കുതർക്കമുണ്ടായെങ്കിലും സംഘർഷമുണ്ടായില്ല. ഇവർ പിന്നീട് വീട്ടിലേക്ക് മടങ്ങി. ബന്ധുക്കൾ കല്ലമ്പലം പോലീസിൽ വിവരമറിയിച്ചെങ്കിലും ഇത് സംബന്ധിച്ച് ആരും പരാതി നൽകിയിട്ടില്ലെന്ന് പോലീസ് അറിയിച്ചു. കല്യാണത്തിനായി ഒരുക്കിയ വിഭവസമൃദ്ധമായ സദ്യയും പാഴായി.

Post a Comment

Previous Post Next Post