Top News

'ഈ പുണ്യമാസത്തില്‍ എല്ലാവരോടും ക്ഷമിച്ചിരിക്കുന്നു'; കടപ്പത്രങ്ങളെല്ലാം കത്തിച്ച് സൗദി വ്യവസായി

കടം കൊടുത്താല്‍ അത് തിരിച്ചുകിട്ടാന്‍ പലപ്പോഴും പല വഴികളും നമ്മള്‍ നോക്കേണ്ടി വരും. ചിലര്‍ പറഞ്ഞ സമയത്ത് തന്നെ കടം വാങ്ങിയ പണം തിരിച്ചു തരുമ്പോള്‍ ചിലര്‍ തരാതെ മുങ്ങിനടക്കും. എന്നാല്‍ കടം കൊടുത്ത പൈസയൊന്നും വേണ്ട എന്ന് പറഞ്ഞ് കടപ്പത്രങ്ങളെല്ലാം തീയിലിട്ട് കത്തിച്ചിരിക്കുകയാണ് ഒരു വൃദ്ധന്‍.[www.malabarflash.com]


എല്ലാവരേയും അമ്പരപ്പിച്ച ഈ സംഭവം നടന്നത് സൗദി അറേബ്യയിലാണ്. സൗദി വ്യവസായിയായ സലിം ബിന്‍ ഫദ്ഗാന്‍ അല്‍ റാഷിദി തനിക്ക് പണം തരാനുള്ളവരുടെ പേരു വിവരങ്ങളും മറ്റും എഴുതിയ കണക്കുപുസ്തകങ്ങള്‍ ചാരമാക്കുകയായിരുന്നു. 'ഇവ കടപ്പത്രങ്ങളാണ്. പണം തരാനുള്ള എല്ലാവരോടും ഈ പുണ്യമാസത്തില്‍ ഞാന്‍ ക്ഷമിച്ചിരിക്കുന്നു.'-വീഡിയോയില്‍ സലിം പറയുന്നു.

ഈ വീഡിയോ നിമിഷനേരത്തിനുള്ളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. സലീമിനെ അഭിനന്ദിച്ച് നിരവധി പേരാണ് പോസ്റ്റുകള്‍ പങ്കുവെച്ചത്. 13 ലക്ഷം പേര്‍ ഈ വീഡിയോ കാണുകയും ചെയ്തു.

മതപരമായി ഏറെ പ്രാധാന്യമുള്ള ഇസ്ലാമിക മാസമാണ് ദുല്‍ഹജ്ജ്. ഈ മാസത്തിലെ പത്താം ദിവസമാണ് ബലി പെരുന്നാള്‍ ആഘോഷിക്കുക. ഈ മാസത്തിന്റെ പവിത്രത തന്നെയാണ് ഇങ്ങനെയൊരു കാര്യം ചെയ്യാന്‍ കാരണമെന്നും സലിം പറയുന്നു.

Post a Comment

Previous Post Next Post