NEWS UPDATE

6/recent/ticker-posts

ലോണ്‍ തിരിച്ചടച്ചില്ല; വായ്പ എടുത്തയാളുടെ മകളെ തട്ടിക്കൊണ്ടുപോയ ഫിനാന്‍സ് കമ്പനി ജീവനക്കാരന്‍ അറസ്റ്റില്‍

ചെന്നൈ: തമിഴ്നാട്ടില്‍ ലോണ്‍ തിരിച്ചടക്കാത്തതിനെ തുടര്‍ന്ന് ഫിനാന്‍സ് കമ്പനി ജീവനക്കാരന്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി. വായ്പയെടുത്ത ആളുടെ മകളെയാണ് തട്ടിക്കൊണ്ടുപോയത്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.[www.malabarflash.com]


വെള്ളിയാഴ്ചയാണ് സംഭവം. ദിവസക്കൂലിക്കാരനായ വനത്തു രാജ (32) ഒരു സ്വകാര്യ ഫിനാന്‍സ് കമ്പനിയില്‍ നിന്ന് 50,000 രൂപ വായ്പയെടുത്തിരുന്നു. തൊഴിലില്ലാത്തതിനാല്‍ ഏതാനും മാസങ്ങളായി വായ്പ തിരിച്ചടക്കാന്‍ കഴിഞ്ഞിരുന്നില്ല.

ഇതേത്തുടര്‍ന്ന് കുടിശ്ശിക ഈടാക്കാന്‍ ഫിനാന്‍സ് കമ്പനിയുടെ പ്രതിനിധി വിഘ്‌നേഷ് തിരുനെല്‍വേലി ജില്ലയിലെ മരുതൂര്‍ വില്ലേജിലുള്ള രാജയുടെ വീട്ടിലെത്തി. രാജ വീട്ടിലുണ്ടായിരുന്നില്ല. രാജയുടെ 11 വയസ്സുള്ള മകള്‍ പിതാവ് സ്ഥലത്തില്ലെന്ന് വിഘ്‌നേഷിനോട് പറഞ്ഞു.

പിന്നീട് രാജയുടെ മകളെ വിഘ്നേഷ് തട്ടിക്കൊണ്ടുപോയി ഫിനാന്‍സ് കമ്പനിയുടെ ഓഫീസിലെത്തിക്കുകയായിരുന്നു. മകളെ കാണാതായ വിവരം രാജ കീരനൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. തുടര്‍ന്നുള്ള അന്വേഷണത്തില്‍ കുട്ടിയുള്ള ലൊക്കേഷന്‍ കണ്ടെത്തിയ പോലീസ് ഫിനാന്‍സ് കമ്പനിയുടെ ഓഫീസിലെത്തി കുട്ടിയെ രക്ഷപ്പെടുത്തി.

വിഘ്നേഷിനെ തട്ടിക്കൊണ്ടുപോകല്‍ കേസില്‍ പ്രതിയാക്കി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അന്വേഷണത്തിന്റെ ഭാഗമായി ഇയാളുടെ ഇരുചക്ര വാഹനവും പിടിച്ചെടുത്തു. കേസില്‍ അന്വേഷണം നടക്കുകയാണ്.

Post a Comment

0 Comments