പാലക്കുന്ന്: രാജ്യാന്തര ടുറിസ്റ് കേന്ദ്രമായ ബേക്കലിനടുത്ത തീരദേശ റെയിൽവെ സ്റ്റേഷനായ കോട്ടിക്കുളത്ത് ദീർഘദൂര എക്സ്പ്രസ്സ് വണ്ടികൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നും നിർത്തലാക്കിയ റിസർവേഷൻ സൗകര്യം അടിയന്തരമായും പുനസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് പാസഞ്ചേഴ്സ് അമിനിറ്റീസ് ചെയർമാൻ പി. കെ. കൃഷ്ണദാസിന് നിവേദനം.[www.malabarflash.com]
കാസർകോട് സ്റ്റേഷനിലെത്തിയ അദ്ദേഹത്തിന് സംസ്ക്കാര ആർടിസ്റ്റ് വെൽഫെയർ അസോസിയേഷൻ ജില്ല പ്രസിഡന്റ് സുരേഷ് ബേക്കൽ ആണ് നിവേദനം നൽകിയത്.
നിലവിൽ രണ്ട് പഞ്ചനക്ഷത്രഹോട്ടലും മൂന്നാമതൊരെണ്ണം മലാംകുന്നിൽ പണി പൂർത്തിയാവുകയാണെന്നും നിവേദനത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. ആദ്യ പടിയായി പരശുറാമിന് സ്റ്റോപ് അനിവാര്യമാണെന്ന് നിവേദനത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.
Post a Comment