Top News

ഫഹദിനും അപർണക്കുമൊപ്പം ഹോംബാലെ ഫിലിംസ്; ‘ധൂമം’ ട്രെയിലർ എത്തി


ഫഹദ് ഫാസിലിനെ നായകനാക്കി ഹോംബാലെ ഫിലിംസ് നിർമിക്കുന്ന ‘ധൂമ’ത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. പവൻ കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അപർണ ബാലമുരളിയാണ് നായിക. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിനു ശേഷം ഫഹദും അപർണയും ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണ് ധൂമം.[www.malabarflash.com]

റോഷൻ മാത്യു, വിനീത് രാധാകൃഷ്ണൻ എന്നിവരും പ്രധാന അഭിനേതാക്കളാണ്. കെജിഎഫ്, കാന്താര എന്നീ ഹിറ്റ് ചിത്രങ്ങൾക്കു ശേഷം ഹോംബാലെ ഫിലിംസ് നിർമിക്കുന്ന ചിത്രം കേരളത്തിൽ മാജിക് ഫ്രയിംസും പൃഥ്വിരാജ് പ്രൊഡക്‌ഷൻസും ചേർന്ന് വിതരണത്തിന് എത്തിക്കുന്നു. ജൂൺ 23നാണ് റിലീസ്.

കന്നഡയി‍ൽ യൂ-ടേൺ, ലൂസിയ എന്നീ ചിത്രങ്ങൾ ഒരുക്കിയ സംവിധായകനാണ് പവൻകുമാർ. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ നാല് ഭാഷകളിലായി റിലീസ് ചെയ്യുന്ന ത്രില്ലറിൽ അച്യുത് കുമാർ, ജോയ് മാത്യു, നന്ദു, അനു മോഹൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. 

പ്രീത ജയരാമൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. പൂർണചന്ദ്ര തേജസ്വിയാണ് സംഗീത സംവിധാനം. ക്രിയേറ്റീവ് പ്രൊഡ്യൂസർ കാർത്തിക് വിജയ് സുബ്രഹ്മണ്യം. സൗണ്ട് ഡിസൈൻ രംഗനാഥ് രവി, ആർട്ട് അനീസ് നാടോടി, കോസ്റ്റ്യൂം പൂർണിമ രാമസ്വാമി.


Post a Comment

Previous Post Next Post