പാലക്കാട്: മണ്ണാര്‍ക്കാട് കോ-ഓപ്പറേറ്റിവ് കോളേജില്‍ പ്ലസ് ടു വിദ്യാര്‍ഥികളെ മര്‍ദിച്ചതായി പരാതി. കോളേജിലെ സീനിയര്‍ വിഭാഗം വിദ്യാര്‍ഥികളാണ് മര്‍ദിച്ചതെന്ന് പരിക്കേറ്റ വിദ്യാര്‍ഥികള്‍ പറഞ്ഞു.[www.malabarflash.com]
വ്യാഴാഴ്ചയാണ് സംഭവം. ടി.സ്വാലിഹ്, അസ്ലം എന്നീ വിദ്യാര്‍ഥികള്‍ക്കാണ് മര്‍ദനമേറ്റത്. മുടി കളര്‍ ചെയ്തതും ഷൂ ധരിച്ചെത്തിയതും സീനിയർ വിദ്യാർഥികൾ നേരത്തെ ചോദ്യം ചെയ്തിരുന്നുവെന്നും ഈ രീതികൾ മാറ്റാന്‍ തയ്യാറാകാത്തതില്‍ പ്രകോപിതരായാണ് അവര്‍ മര്‍ദിച്ചതെന്നുമാണ് പരാതി.
സംഭവത്തില്‍ സ്ഥാപനത്തിന്റെ പ്രിന്‍സിപ്പലിനും പോലീസിനും വിദ്യാർഥികൾ പരാതി നല്‍കിയിട്ടുണ്ട്. ഇടവേള സമയത്ത് ശുചിമുറിയിലേക്ക് പോകുന്നതിനിടെ സീനിയര്‍ വിദ്യാര്‍ഥികള്‍ സംഘം ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.\
0 Comments