Top News

ചക്ക പറിക്കുന്നതിനിടെ പാമ്പുകടിയേറ്റ് യുവതി മരിച്ചു

എറണാകുളം: വാരപ്പെട്ടിയിൽ പാമ്പുകടിയേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന യുവതി മരിച്ചു. ഏറാമ്പ്ര പാലക്കോട് അൻസലിന്റെ ഭാര്യ നിഷിദ(36) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷമാണ് സംഭവം.[www.malabarflash.com]

അടുത്തുള്ള പുരയിടത്തിൽനിന്ന് ചക്കയിട്ട് വീട്ടിലെത്തി കുട്ടികൾക്കും ബന്ധുക്കൾക്കുമൊപ്പം ചക്കകൾ ഒതുക്കി വെക്കുന്നതിനിടെ  ഇടതുകൈപ്പത്തിയുടെ പുറത്ത് എന്തോ കടിച്ചതായി തോന്നി.പരിഭ്രാന്തിയിലായ ഇവരെ ഉടൻ തന്നെ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ ആശുപത്രിയിൽ എത്തിക്കും മുൻപ് നിഷിദ അബോധാവസ്ഥയിലായി. ശനിയാഴ്ച ഉച്ചയോടെ മരിച്ചു. 

കുടുംബശ്രീ പ്രവർത്തകയാണ് നിഷിദ. ഭർത്താവ് അൻസൽ സൗദിയിലാണ്. മക്കൾ: മുഹമ്മദ് ഇൻസാം (വിദ്യാർഥി, വാരപ്പെട്ടി ഗവ. ടെക്‌നിക്കൽ എച്ച്.എസ്.), മുഹമ്മദ് ഇർഫാൻ, നൂറ ഫാത്തിമ (മൈലൂർ മുസ്‌ലിം എൽ.പി. സ്കൂൾ വിദ്യാർഥികൾ). കബറടക്കം ഞായറാഴ്ച ഇഞ്ചൂർ ജുമാ മസ്ജിദ് കബർസ്ഥാനിൽ.

Post a Comment

Previous Post Next Post