Top News

തെക്കുപുറം മിസ്ബാഹുൽ ഉലൂം മദ്റസ സദർ മുഅല്ലിം ജൗഹർ അസ്നവിക്ക് യാത്രയപ്പ് നൽകി

പൂച്ചക്കാട്: മദ്റസ പ്രവേശനേത്സവ ദിനത്തിൽ തെക്കുപുറം മിസ്ബാഹുൽ ഉലൂം ഹയർ സെക്കണ്ടറി മദ്റസയിൽ 2 വർഷം സദർ മുഅല്ലിമായി സേവനം ചെയ്ത ജൗഹർ അസ്നവി ഉദുമക്ക് ശറഫുൽ ഇസ്ലാം ജമാഅത്ത് കമ്മിറ്റി യാത്രയപ്പ് നൽകി.[www.malabarflash.com]


ചടങ്ങിൽ തെക്കുപ്പുറം ശറഫുൽ ഇസ്ലാം ജമാഅത്ത്‌ കമ്മിറ്റി പ്രസിഡന്റ്‌ അബ്ദുൽ റഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. മുഹ്യുദ്ദീൻ മസ്ജിദ്‌ ഖത്തീബ്‌ ഇബ്റാഹിം അഹ്സനി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ട്രി ത്വയ്യിബ്‌ സ്വാഗതം പറഞ്ഞു.

മിസ്ബാഹുൽ ഉലൂം സെക്കണ്ടറി മദ്രസ സ്വദർ മുഅല്ലിം ഷാഹുൽ ഹമീദ് ദാരിമി വിഷയാവതരണം നടത്തി. ട്രഷറർ ബടക്കൻ കുഞ്ഞബ്ദുല്ല,  വാർഡ് മെമ്പർ അബ്ബാസ്, അബ്ദുറഹ്മാൻ മാസ്റ്റർ,  കുഞ്ഞഹമ്മദ് ഹാജി,  ഇർഷാദ് മാസ്റ്റർ, ടി.പി കുഞ്ഞബ്ദുല്ല, മൊയ്തു ഹാജി, റഫീഖ് മൗലവി, ജുനൈദ് വാഫി, മുഹ്യുദ്ദീൻ സഖാഫി, സക്കരിയ ഹാജി, അബൂബക്കർ സംസാരിച്ചു.  അബ്ദുൽ ഖാദർ ടി.പി നന്ദി പറഞ്ഞു.

Post a Comment

Previous Post Next Post