Top News

താനൂര്‍ ബോട്ട് അപകടം ജസ്റ്റിസ് വി കെ മോഹനന്റെ നേതൃത്വത്തിലുള്ള സമിതി അന്വേഷിക്കും


മലപ്പുറം: താനൂര്‍ ബോട്ട് അപകടത്തെക്കുറിച്ച് ജസ്റ്റിസ് വി കെ മോഹനന്റെ നേതൃത്വത്തിലുള്ള സമിതി അന്വേഷിക്കുമെന്നു സര്‍ക്കാര്‍. മന്ത്രിസഭാ യോഗമാണുതീരുമാനം കൈക്കൊണ്ടത്. സാങ്കേതിക വിദഗ്ധര്‍ അടക്കം ഉള്‍ക്കൊള്ളുന്നതായിരിക്കും സമിതി.[www.malabarflash.com]


അമിത ലാഭം നേടാന്‍ ഇരുപത് ദിവസത്തോളം ബോട്ട് എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍പ്പറത്തി സര്‍വീസ് നടത്തി എന്നാണ് നാസറിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പോലീസ് പറയുന്നത്. ബോട്ടിന്റെ ഡെക്കില്‍ പോലും ആളുകളെ കയറ്റിയെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

സംഭവത്തില്‍ ഉദ്യോഗസ്ഥ വീഴ്ച ബോധ്യപ്പെട്ടെന്നും അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയാല്‍ ഉടന്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അറിയിച്ചു. ഉദ്യോഗസ്ഥ തലത്തില്‍ വീഴ്ച്ച ഉണ്ടായിയെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടെന്ന് സ്ഥലം സന്ദര്‍ശിച്ച മനുഷ്യാവകാശ കമ്മീഷന്‍ അറിയിച്ചു. എസ്പി, ചീഫ് പോര്‍ട്ട് സര്‍വേയര്‍ എന്നിവരില്‍ നിന്നും മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

സ്‌പെഷ്യല്‍ സ്‌ക്വാഡ് രൂപീകരിച്ച് സംസ്ഥാനത്തെ മുഴുവന്‍ യാനങ്ങളിലും പരിശോധന നടത്താന്‍ തുറമുഖമന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. ബോട്ടുകളില്‍ കയറ്റാവുന്ന പരമാവധി യാത്രക്കാരുടെ എണ്ണം പൊതുജനങ്ങള്‍ക്ക് കാണാവുന്ന രീതിയില്‍ പ്രദര്‍ശിപ്പിക്കും. തദ്ദേശസ്ഥാപനങ്ങളുടെ മേല്‍നോട്ടത്തില്‍ ജാഗ്രതാ സമിതികള്‍ രൂപീകരിക്കാനും തീരുമാനമായി.

Post a Comment

Previous Post Next Post