Top News

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ട്രെയിനിന് മുന്നിൽ ചാടി മരിച്ചു

കായംകുളം: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ട്രെയിനിന് മുന്നിൽ ചാടി മരിച്ചു. ചേരാവള്ളി ചക്കാലയിൽ ബിജുവാണ് (40) ഭാര്യ രശ്മിയെ (ലൗലി-33) കുത്തി കൊലപ്പെടുത്തിയ ശേഷം തീവണ്ടിക്ക് മുന്നിൽ ചാടിയത്. ചൊവ്വാഴ്ച രാത്രി 8.30ഓടെയായിരുന്നു സംഭവം.[www.malabarflash.com]


ബഹളംകേട്ട് അയൽവാസികൾ ഓടിയെത്തുമ്പോൾ രശ്മിയെ വീടിനുള്ളിൽ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ കായംകുളം ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കത്തി ഉപയോഗിച്ചുള്ള കുത്തിൽ നെഞ്ചിൽ ആഴത്തിൽ മുറിവേറ്റതിനാൽ രക്തം വാർന്നതാണ് രശ്മിയുടെ മരണ കാരണമെന്ന് പൊലിസ് പറഞ്ഞു.

കുടുംബ വഴക്കിനെ തുടർന്നുള്ള പ്രകോപനമാണ് കാരണമായത്. ബിജുവിനെ പിന്നീട് ചേരാവള്ളി കോലടുത്ത് ലെവൽക്രോസിന് സമീപം ട്രെയിൻ തട്ടിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇയാൾ ഇലക്ട്രീഷ്യനായിരുന്നു. മൃതദേഹങ്ങൾ കായംകുളം ഗവ. ആശുപത്രി മോർച്ചറിയിൽ. കായംകുളം പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു. മക്കൾ: അതിഥി, അതിദേവ്.

Post a Comment

Previous Post Next Post