Top News

താനൂർ ബോട്ടപകടം: നാസറിനെ രക്ഷപ്പെടാൻ സഹായിച്ച 3 പേർ കൂടി അറസ്റ്റിൽ

മലപ്പുറം: താനൂരിൽ 22 പേരുടെ മരണത്തിന് ഇടയാക്കിയ ബോട്ടപകടവുമായി ബന്ധപ്പെട്ട് മൂന്നു പേർ കൂടി അറസ്റ്റിൽ. താനൂർ സ്വദേശികളായ സലാം, വാഹിദ്, മുഹമ്മദ് ഷാഫി എന്നിവരാണ് പിടിയിലായത്. മുഖ്യപ്രതിയായ ബോട്ടുടുമ നാസറിനെ രക്ഷപ്പെടാൻ സഹായിച്ചതിനാണ് അറസ്റ്റ്.[www.malabarflash.com]


ഞായറാഴ്ച രാത്രി ഏഴോടെയാണ് താനൂർ തൂവൽതീരത്തിനു സമീപം പൂരപ്പുഴയിൽ വിനോദയാത്രാ ബോട്ട് മറിഞ്ഞ 22 പേർ മരിച്ചത്. സംഭവത്തിനു പിന്നാലെ ഒളിവിൽപോയിരുന്ന ബോട്ടുടമ താനൂർ സ്വദേശി നാസറിനെ കോഴിക്കോട്ടുനിന്നു പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നരഹത്യ ഉൾപ്പെടെയുള്ള കുറ്റങ്ങൾക്കു ജാമ്യമില്ലാ വകുപ്പുകൾപ്രകാരമാണു കേസ്.

ബോട്ട് ഓടിച്ചിരുന്ന താനൂർ ഒട്ടുംപുറം സ്വദേശിയായ സ്രാങ്ക് ദിനേശനും ജീവനക്കാരൻ രാജനും ഒളിവിലാണ്. താനൂർ ഡിവൈഎസ്പി കെ.വി. ബെന്നിയുടെ നേതൃത്വത്തിൽ 14 അംഗ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Post a Comment

Previous Post Next Post