Top News

എസ് എസ് എഫ് മുപ്പതാമത് ജില്ലാ സാഹിത്യോത്സവ് പ്രഖ്യാപനം 19 ന്

കാസറകോട്: എസ് എസ് എഫ് മുപ്പതാമത് എഡിഷന്‍ കാസറഗോഡ് ജില്ലാ സാഹിത്യോത്സവ് പ്രഖ്യാപനം മെയ് 19 ന് കാസറകോട് നടക്കും.ജില്ലാ സാഹിത്യോത്സവ് പ്രഖ്യാപനത്തോട് അനുബന്ധിച്ച് കാസറകോട് സ്റ്റുഡന്റസ് സെന്ററില്‍ നടന്ന യോഗത്തില്‍ എസ് എസ് എഫ് ജില്ലാ ജനറല്‍ സെക്രട്ടറി മുഹമ്മദ് നംഷാദ് അധ്യക്ഷത വഹിച്ചു.[www.malabarflash.com]


ഇത്തിഹാദ് മുഹമ്മദ് ഹാജി, ടിപ്പു മുഹമ്മദ്, ഷാഫി പട്ള, അലി സഖാഫി ചെട്ടുംകുഴി, ഇർഫാദ് മായിപാടി, കരീം പയോട്ട, തസ്ലീം കുന്നിൽ, ഷംസീർ സൈനി, റഈസ് മുഈനി, റസാഖ് സഅദി, മുർഷിദ് പുളിക്കൂർ,സഫ്വാന്‍ ഹിമമി,ജംഷീദ് ചെടേക്കാല്‍ അഷ്റഫ് ഹിമമി, റഷാദ് പന്നിപ്പാറ, ഖാദർ ഹിമമി തുടങ്ങിയവര്‍ പങ്കെടുത്തു. ബാദുഷ സഖാഫി സ്വാഗതവും റസാഖ് സഅദി വിദ്യാനഗര്‍ നന്ദിയും പറഞ്ഞു.

ജില്ലയിലെ ഇരുപതിനായിരത്തിലധികം വീടുകളില്‍ ഫാമിലി സാഹിത്യോത്സവുകള്‍ ആദ്യഘട്ടത്തില്‍ നടക്കും. തുടര്‍ന്ന് ബ്ലോക്ക്, യൂണിറ്റ്, സെക്ടര്‍ സാഹിത്യോത്സവുകളും ഒമ്പത് ഡിവിഷന്‍ സാഹിത്യോത്സവുകള്‍ക്കും ശേഷമാണ് ജില്ലാ സാഹിത്യോത്സവ് നടക്കുക.
ജില്ലാ സാഹിത്യോത്സവിനോടനുബന്ധിച്ച് സാംസ്കാരിക ചര്‍ച്ചകള്‍, കവിയരങ്ങുകള്‍, പുസ്തക ചര്‍ച്ചകള്‍, കരിയര്‍ എക്സപോ തുടങ്ങിയവ സംഘടിപ്പിക്കും.

Post a Comment

Previous Post Next Post