Top News

മണല്‍ കടത്ത് പിടികൂടി; വില്ലേജ് ഓഫീസറെ ഓഫീസില്‍ കയറി വെട്ടിക്കൊന്നു

ചെന്നൈ: തമിഴ്‌നാട്ടില്‍ വില്ലേജ് ഓഫീസറെ ഓഫീസില്‍ കയറി വെട്ടിക്കൊന്നു. വില്ലേജ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ലൂര്‍ദ് ഫ്രാന്‍സിസാണ്(56) കൊല്ലപ്പെട്ടത്. സംഭവത്തില്‍ രാമസുബ്രഹ്മണ്യന്‍ എന്നയാളെ പോലീസ് പിടികൂടി. കൂട്ടുപ്രതിയായ മാരിമുത്തുവിനായി തിരച്ചില്‍ നടക്കുകയാണ്.[www.malabarflash.com]

മണല്‍ മാഫിയ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് വ്യക്തമാക്കി. തൂത്തുക്കുടി ജില്ലയിലെ മുരപ്പിനാട് ഗ്രാമത്തില്‍ ചൊവ്വാഴ്ച  ഉച്ചയ്ക്കായിരുന്നു സംഭവം. വില്ലേജ് ഓഫീസിലേക്ക് അതിക്രമിച്ച് കയറിയ രണ്ടംഗ സംഘമാണ് ലൂര്‍ദിനെ വെട്ടിക്കൊലപ്പെടുത്തിയത്. മറ്റ് ജീവനക്കാര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

അനധികൃത മണല്‍ കടത്തിനെതിരെ ലൂര്‍ദ് ഫ്രാന്‍സിസ് കര്‍ശന നടപടിയെടുത്തിരുന്നു. പ്രതികള്‍ക്ക് ഇതിലുള്ള പകയാണ് കൊലപാതക കാരണമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. മുമ്പ് ഭൂമി കയ്യേറ്റം ഒഴിപ്പിച്ചതിന് ലൂര്‍ദിന് നേരെ കൊലപാതക ശ്രമം ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ 13-ാം തീയതി സുരക്ഷ ആവശ്യപ്പെട്ട് ലൂര്‍ദ് പോലീസില്‍ പരാതി നല്‍കിയിരുന്നു. 

ലൂര്‍ദ് ഫ്രാന്‍സിന്റെ കുടുംബത്തിന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലില്‍ ഒരു കോടി രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post