NEWS UPDATE

6/recent/ticker-posts

ഇന്ന് ഹൈബ്രിഡ് സൂര്യഗ്രഹണം; ദൃശ്യമാകുന്ന സ്ഥലങ്ങള്‍ ഏതൊക്കെ?

ഭൂമിയുടെയും സൂര്യന്റെയും ഇടയിൽ ചന്ദ്രൻ എത്തുകയും ഭൂമിയുടെ ചില ഭാഗങ്ങളിൽ നിഴൽ വീഴ്ത്തി സൂര്യന്റെ പ്രകാശത്തെ തടയുകയും ചെയ്യുമ്പോഴാണ് സൂര്യഗ്രഹണം സംഭവിക്കുന്നത്. ഈ അവസരത്തിൽ ചന്ദ്രനോ സൂര്യനോ ഭാഗികമായോ പൂർണമായോ മറയുകയും ചെയ്യുന്നു. ഇത്തരത്തിൽ ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം ഇന്ന്  (2022 ഏപ്രിൽ 20ന്) സംഭവിക്കും.[www.malabarflash.com]


വ്യാഴാഴ്ചത്തെ സൂര്യഗ്രഹണം ഹൈബ്രിഡ് ആയിരിക്കും. അതായത് ഇത് ഭാഗിക സൂര്യഗ്രഹണമോ പൂർണ്ണ സൂര്യഗ്രഹണമോ ആയിരിക്കില്ല, പകരം, ഇത് രണ്ടും കൂടിച്ചേർന്നതായിരിക്കും. 18 മാസത്തിലൊരിക്കൽ ലോകത്തിന്റെ ഏതെങ്കിലും ഭാഗത്ത് സൂര്യഗ്രഹണം സംഭവിക്കാറുണ്ട്.

ഇന്നത്തെ ഹൈബ്രിഡ് സൂര്യഗ്രഹണം രാവിലെ 10:04 ന് ആരംഭിച്ച് 11:30 ന് അവസാനിക്കും. ഗ്രഹണം രണ്ട് മണിക്കൂറിലധികം നീണ്ടുനിൽക്കുമെങ്കിലും, സൂര്യൻ പൂർണമായി മൂടുന്നതിനാൽ, ഒരു മിനിറ്റിൽ താഴെ മാത്രമേ ഗ്രഹണം പൂർണ്ണമായി കാണാനാവൂ. സമയവും തീയതിയും അനുസരിച്ച്, വ്യാഴാഴ്ച ഓസ്ട്രേലിയയുടെ പല ഭാഗങ്ങളിലും ഹൈബ്രിഡ് ഗ്രഹണം ദൃശ്യമാകും.

എന്നാൽ ഈ സൂര്യഗ്രഹണം ഇന്ത്യയിൽ നിന്ന് കാണാൻ കഴിയില്ല. തെക്ക്/കിഴക്കൻ ഏഷ്യ, ഓസ്ട്രേലിയ, പസഫിക്, ഇന്ത്യൻ മഹാസമുദ്രം, അന്റാർട്ടിക്ക എന്നിവയുടെ ചില ഭാഗങ്ങളിൽ സൂര്യഗ്രഹണം ദൃശ്യമാകും. പടിഞ്ഞാറൻ ഓസ്ട്രേലിയയിലെ എക്സ്മൗത്തിൽ ഗ്രഹണം മൊത്തത്തിൽ ദൃശ്യമാകും.

ഹൈബ്രിഡ് സൂര്യഗ്രഹണത്തിന് സാക്ഷ്യം വഹിക്കുന്ന നഗരങ്ങൾ ഏതൊക്കെയെന്ന് നോക്കാം:

* ആംസ്റ്റർഡാം ദ്വീപ് – ഫ്രഞ്ച് സതേൺ ടെറിട്ടറികൾ
* പോർട്ട്-ഓക്‌സ്-ഫ്രാകിയാസ്- ഫ്രഞ്ച് സതേൺ ടെറിട്ടറികൾ, ഫ്രാൻസ്
* പെർത്ത് – വെസ്റ്റേൺ ഓസ്ട്രേലിയ
* ജക്കാർത്ത – ജക്കാർത്ത സ്‌പെഷ്യൽ കാപിറ്റിയൽ റീജിയൺ, ഇന്തോനേഷ്യ
* മകാസർ – സൗത്ത് സുലവേസി, ഇന്തോനേഷ്യ
* ദിലി – തിമോർ- ലെസ്റ്റെ
* ഡാർവിൻ – നോർത്തേൺ ടെറിട്ടറി, ഓസ്ട്രേലിയ
* ജനറൽ സാന്റോസ് – ഫിലിപ്പീൻസ്
* മനോക്വാരി – വെസ്റ്റ് പപ്പുവ, ഇന്തോനേഷ്യ
* പോർട്ട് മോർസ്ബി – പപ്പുവ ന്യൂ ഗിനിയ
* നെഗെറുൽമുദ് -പലാവു
* ഹോനിയാര – സോളമൻ ദ്വീപുകൾ
* ഹഗത്‌ന – ഗുവാം
* സായിപാൻ, വടക്കൻ മരിയാന ദ്വീപുകൾ
* ബേക്കർ ദ്വീപ് – യുഎസ് മൈനർ ഔട്ട്‌ലൈയിംഗ് ദ്വീപുകൾ
* പലകിർ – പോൺപേയ്, മൈക്രോനേഷ്യ
* ഫുനാഫുട്ടി – തുവാലു
* യാരെൻ – നൗറു
* തരാവ – കിരിബതി
* മജുറോ – മാർഷൽ ദ്വീപുകൾ

കണ്ണുകൾക്ക് മതിയായ സംരക്ഷണം നൽകാതെ സൂര്യഗ്രഹണം കാണുന്നത് കണ്ണുകളുടെ ആരോഗ്യത്തെ ബാധിക്കുകയും അന്ധതയ്ക്കു വരെ കാരണമാകുകയും ചെയ്യാം.

Post a Comment

0 Comments