Top News

കർണാടകയിലെ ധർവാഡിൽ ബിജെപി നേതാവിനെ കുത്തിക്കൊന്നു

ബെംഗളൂരു: കർണാടകയിലെ ധാർവാഡിൽ ബിജെപി നേതാവിനെ കുത്തിക്കൊന്നു. കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും യുവമോര്‍ച്ച നേതാവുമായ പ്രവീണ്‍ കമ്മാര്‍(36) ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.[www.malabarflash.com]


ഉത്സവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം രാത്രി സംഘർഷമുണ്ടായിരുന്നു. സംഘര്‍ഷം ഒഴിവാക്കാന്‍ പ്രവീണ്‍‌ ഇടപെട്ടിരുന്നു ഇതിനിടെയാണ് കുത്തേറ്റത്. പ്രവീണിനെ മര്‍ദിച്ചതിന് പിന്നാലെയാണ് പ്രവീണിന്റെ കഴുത്തിലും വയറ്റിലും അക്രമികള്‍ കത്തി കൊണ്ട് കുത്തുകയായിരുന്നു.

ഉടന്‍തന്നെ ജില്ലാ ആശുപത്രിയിലും പിന്നീട് എസ്.ഡി.എം. മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പ്രവീണിന്റെ കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമാണെന്നും കുറ്റവാളികള്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കുമെന്നും ബി ജെ പി എം പിയും യുവമോര്‍ച്ച ദേശീയ പ്രസിഡന്റുമായ തേജസ്വി സൂര്യ ട്വിറ്ററില്‍ കുറിച്ചു.


Post a Comment

Previous Post Next Post