NEWS UPDATE

6/recent/ticker-posts

തലശ്ശേരിയിൽ നിന്ന് കാണാതായ എസ്ഐ മംഗലാപുരത്ത്, പോലീസ് അന്വേഷണത്തിൽ കണ്ടെത്തൽ

കണ്ണൂർ : കണ്ണൂരിൽ നിന്നും കാണാതായ തലശ്ശേരി പോലീസ് സ്റ്റേഷനിലെ എസ് ഐ കോളയാട് സ്വദേശി സി പി ലിനീഷിനെ കണ്ടെത്തി. അന്വേഷണത്തിനൊടുവിൽ മംഗലാപുരത്ത് നിന്നാണ് ലിനീഷിനെ പോലീസ് കണ്ടെത്തിയത്.[www.malabarflash.com]


ഏപ്രിൽ 24 മുതൽ ലിനീഷിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ഭാര്യ കഴിഞ്ഞ ദിവസം പോലീസിൽ പരാതി നൽകിയിരുന്നു. ഞായറാഴ്ച രാത്രി ഡ്യൂട്ടി കഴിഞ്ഞ് പോലീസ് ക്വാര്‍ട്ടേഴ്സിലേക്ക് പോയതായിരുന്നു ലിനീഷ്. പോലീസ് ക്വാര്‍ട്ടേഴ്സില്‍ ഇദ്ദേഹം തനിച്ചായിരുന്നു താമസം. വിവരമൊന്നുമില്ലാതായതോടെയാണ് ബന്ധുക്കൾ അന്വേഷിച്ചെത്തിയത്.

Post a Comment

0 Comments