Top News

എടവണ്ണയിലെ യുവാവിന്റെ മരണം കൊലപാതകം; ശരീരത്തില്‍ വെടിയേറ്റ മൂന്നു പാടുകള്‍, ദുരൂഹത

മലപ്പുറം: എടവണ്ണയിലെ റിഥാന്‍ ബാസില്‍ (28) മരിച്ചത് വെടിയേറ്റെന്ന് ഫൊറന്‍സിക് പരിശോധനാഫലം. ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിന്റെ നെഞ്ചില്‍ വെടിയേറ്റ മൂന്ന് മുറിവുകളുണ്ടെന്നാണ് കണ്ടെത്തല്‍. ശനിയാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് റിഥാന്‍ ബാസിലിനെ എടവണ്ണ ചെമ്പക്കുത്ത് മലയുടെ മുകളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.[www.malabarflash.com]


മൂന്ന് വെടിയുണ്ടകള്‍ യുവാവിന്റെ ശരീരത്തില്‍ കയറിയെന്നാണ് പ്രാഥമിക വിവരം. തലയ്ക്ക് പുറകിലും വലിയ മുറിവുണ്ട്. വെള്ളിയാഴ്ച രാത്രി ബാസിലിനെ കാണാതായിരുന്നു. ബന്ധുക്കളുടെ പരാതിയില്‍ അന്വേഷണം നടത്തിയ പോലീസ് മൃതദേഹം കണ്ടെത്തുകയായിരുന്നു.

ഒരു കേസില്‍ പ്രതിയായ ബാസില്‍ ഒരാഴ്ച മുമ്പാണ് ജാമ്യത്തില്‍ ഇറങ്ങിയത്. മലയ്ക്ക് മുകളില്‍ എന്താണ് സംഭവിച്ചത്, കൊലപാതകത്തിന് പിന്നില്‍ ആരാണ് തുടങ്ങിയ കാര്യങ്ങളില്‍ പോലീസ് അന്വേഷണം തുടരുകയാണ്.

Post a Comment

Previous Post Next Post