NEWS UPDATE

6/recent/ticker-posts

പെരുന്നാൾ ദിവസം ഉമ്മയോട്​ ഫോണിൽ സംസാരിക്കവെ വാഹനാപകടം; മലപ്പുറം സ്വദേശി​ ഉമ്മുൽഖുവൈനിൽ മരിച്ചു

ദുബൈ: പെരുന്നാള്‍ ദിവസം റോഡരികില്‍ നാട്ടിലുള്ള ഉമ്മയോട് ഫോണില്‍ സംസാരിച്ചു നില്‍ക്കെ നിയന്ത്രണം വിട്ട വാഹനമിടിച്ച് യുവാവിനു ദാരുണ അന്ത്യം. മലപ്പുറം സ്വദേശിയായ റിട്ട. ഡിവൈ എസ് പി. ടി ടി അബ്ദുല്‍ ജബ്ബാറിന്റെയും റംലയുടെയും മകന്‍ വളാഞ്ചേരി എടയൂര്‍ പൂക്കാട്ടിരി ടി ടി പടി സ്വദേശി ടി ടി ജസീമാണ് (32) മരിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം.[www.malabarflash.com]


ദുബൈയില്‍ എന്‍ജിനീയറായി ജോലി ചെയ്യുന്ന ജസീം കുടുംബത്തോടൊപ്പം ഉമ്മുല്‍ഖുവൈനില്‍ ഈദ് ആഘോഷിക്കാന്‍ എത്തിയതായിരുന്നു. തിരികെ വരുമ്പോള്‍ റോഡരികില്‍ മാതാവുമായി ഫോണില്‍ സംസാരിച്ച് നില്‍ക്കവെ ഫുട്പാത്തിലേക്ക് പാഞ്ഞുകയറിയ വാഹനം ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

അബൂദബി എലംകോ കമ്പനിയില്‍ ജോലി ചെയ്യുന്ന ജസീം ദുബൈ റാഷിദിയയിലാണ് താമസം. ഉമ്മുല്‍ഖുവൈന്‍ ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം നാട്ടിലെത്തിക്കാന്‍ നടപടി പുരോഗമിക്കുന്നു. ഭാര്യ: സീനത്ത്. മക്കള്‍: യമിന്‍ മരക്കാര്‍, ഫില്‍ഷ

Post a Comment

0 Comments