Top News

ഉദുമയിൽ വൻ മയക്കു മരുന്ന് വേട്ട; 153 ഗ്രാം എംഡിഎംഎയുമായി ദമ്പതികൾ അടക്കം 4 പേർ പിടിയിൽ

ഉദുമ: ഉദുമയിൽ വൻ മയക്കു മരുന്ന് വേട്ട. 153 ഗ്രാം എംഡിഎംഎയുമായി ദമ്പതികൾ അടക്കം 4 പേർ പിടിയിൽ. ചട്ടഞ്ചാൽ സ്വദേശിയായ ദമ്പതികളായ അബൂബക്കർ(37),ആമിന അസ്ര (23), കർണാടക സ്വദേശികളായ വാസിം(32), സൂരജ്(31) എന്നിവരെയാണ് ബേക്കൽ പോലീസ് പിടികൂടിയത്.[www.malabarflash.com]

വിൽപ്പനയ്ക്ക് എത്തിച്ച എം ഡി എം എയാണ് ബേക്കൽ ഡി വൈ എസ് പി സുനികുമാർസി കെ നിർദ്ദേശ അനുസരണം ഇൻസ്പെക്ടർ വിപിൻ യുപി എസ് ഐ പ്രദീപിക്ക് പി കെ എന്നിവരുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം ഉദുമ പള്ളത്ത് വച്ച് പിടികൂടിയത്.

ജില്ലാ പോലീസ് മേധാവി ഡോക്ടർ വൈഭവ് സക്സേന ഐപിഎസിന്റെ നിർദ്ദേശാനുസരണം ജില്ലയിൽ ഉടനീളം മയക്കുമരുന്ന് വേട്ട ശക്തമാക്കിയിട്ടുണ്ട്. 

സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സുധീർ ബാബു,സനീഷ് കുമാർ. എ സിവിൽ പോലീസ് ഓഫീസർമാരായ ഹരീഷ് ബി.എം. ഉണ്ണികൃഷ്ണൻ, നികേഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post