Top News

ഒമ്പതാംക്ലാസ് വിദ്യാര്‍ഥിയെ പീഡിപ്പിച്ചു; ഫുട്‌ബോള്‍ പരിശീലകന്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍

കൊണ്ടോട്ടി: എറണാകുളത്ത് ഫുട്ബോള്‍ പരിശീലനത്തിന് കൊണ്ടുപോകാമെന്ന് പറഞ്ഞ് ഒമ്പതാംക്ലാസ് വിദ്യാര്‍ഥിയെ മുറിയിലെത്തിച്ച് പീഡിപ്പിച്ച ഫുട്ബോള്‍ പരിശീലകന്‍ അറസ്റ്റില്‍. കൊണ്ടോട്ടി മേലങ്ങാടി സ്വദേശി കെ.പി. മുഹമ്മദ് ബഷീര്‍ (35) ആണ് അറസ്റ്റിലായത്.[www.malabarflash.com]

അധ്യാപകന്‍ അറിയിച്ചതുപ്രകാരം കഴിഞ്ഞ 22-ന് എറണാകുളത്ത് ഫുട്ബോള്‍ പരിശീലനമുണ്ടെന്നു പറഞ്ഞാണ് വിദ്യാര്‍ഥി വീട്ടില്‍ നിന്നിറങ്ങിയത്. ക്യാമ്പ് മാറ്റിവച്ചതായി പറഞ്ഞ് വിദ്യാര്‍ഥിയെ ലോഡ്ജ്മുറിയില്‍ എത്തിക്കുകയായിരുന്നു.

ഉറക്കഗുളിക നല്‍കിയാണ് തന്നെ പീഡിപ്പിച്ചതെന്ന് വിദ്യാര്‍ഥി പോലീസിന് മൊഴി നല്‍കി. പീഡനം സംബന്ധിച്ച് വിദ്യാര്‍ഥി ഫോണില്‍ വീട്ടുകാരെ അറിയിക്കുകയായിരുന്നു. വീട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് പോലീസ് മുഹമ്മദ് ബഷീറിനെ കസ്റ്റഡിയില്‍ എടുത്തത്.

വിദ്യാര്‍ഥി മഞ്ചേരി മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സ തേടി. മഞ്ചേരി പോക്സോ കോടതിയില്‍ ഹാജരാക്കിയ മുഹമ്മദ് ബഷീറിനെ റിമാന്‍ഡ് ചെയ്തു.

Post a Comment

Previous Post Next Post