Top News

വിദ്യാർത്ഥി ഇരുചക്ര വാഹനം ഓടിച്ച സംഭവം; പിതാവിനും അയൽവാസി യുവതിക്കും തടവും പിഴയും വിധിച്ച് കോടതി

മലപ്പുറം: പതിനാലു വയസുകാരൻ ഇരുചക്ര വാഹനം ഓടിച്ച സംഭവത്തിൽ കുട്ടിയുടെ പിതാവിനും വാഹനം നല്‍കിയ യുവതിക്കും ശിക്ഷ വിധിച്ച് കോടതി. തടവും പിഴയുമാണ് ശിക്ഷ. കുട്ടിയുടെ പിതാവ് കല്‍പകഞ്ചേരി അബ്ദുല്‍ നസീര്‍(55)ന് മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് 25000 രൂപ പിഴ വിധിച്ചു.[www.malabarflash.com]


ബൈക്ക് ഉടമയായ കല്പകഞ്ചേരി ഫൗസിയ(38)ക്ക് 5000 രൂപ പിഴയുമാണ് ചുമത്തിയത്. വൈകീട്ട് അഞ്ചു മണി വരെ തടവ് ശിക്ഷയും കോടതി നൽകി.

2022 സെപ്തംബര്‍ ഒന്നിന് ഉച്ചയ്ക്ക് 12.30നായിരുന്നു സംഭവം. വിദ്യാര്‍ത്ഥി അയല്‍വാസിയായ യുവതിയുടെ ബൈക്കുമായി റോഡിലൂടെ പോകുകയായിരുന്നു. ഇതിനിടെ മലപ്പുറം എന്‍ഫോഴ്‌സ്‌മെന്‍റ് റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിലെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറാണ് കുട്ടിയെ പിടികൂടിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് കുട്ടി പ്രായപൂര്‍ത്തിയായിട്ടില്ലെന്നും ലൈസന്‍സില്ലെന്നും കണ്ടെത്തിയത്. ഇതെ തുടർന്നാണ് കുട്ടിയുടെ രക്ഷിതാവിനും ആര്‍ സി ഉടമക്കുമെതിരെ കേസെടുത്തത്.

1988ലെ മോട്ടോര്‍വാഹന വകുപ്പിലെ 180, 199 എ വകുപ്പുകള്‍ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തത്.

Post a Comment

Previous Post Next Post