Top News

ബഹ്റൈനില്‍ മലയാളി വിദ്യാര്‍ത്ഥിനി ഹൃദയാഘാതം മൂലം മരിച്ചു

മനാമ: ബഹ്റൈനില്‍ മലയാളി വിദ്യാര്‍ത്ഥിനി ഹൃദയാഘാതം മൂലം മരിച്ചു. കല്ലിശേരി സ്വദേശിയായ അജി കെ വര്‍ഗീസിന്റെയും മഞ്ജു വര്‍ഗീസിന്റെയും മകള്‍ സെറ റേച്ചല്‍ അജി വര്‍ഗീസ് (14) ആണ് മരിച്ചത്. ബഹ്റൈനിലെ ഏഷ്യന്‍ സ്‍കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു.[www.malabarflash.com]


കഴിഞ്ഞ ദിവസം പുലര്‍ച്ചെയായിരുന്നു സെറയുടെ വിയോഗമെന്ന് ഗള്‍ഫ് ഡെയിലി ന്യൂസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. തലേദിവസം ഉച്ചയ്ക്ക് ശേഷം നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നതായി കുട്ടി പറഞ്ഞിരുന്നു. രാത്രി ഛര്‍ദിയും ബോധക്ഷയവും ഉണ്ടായതോടെ ഒരു മണിയോടെ സല്‍മാനിയ ആശുപത്രിയില്‍ എത്തിച്ചു.

പ്രമഹം സംബന്ധമായ അസുഖം മൂലം സംഭവിച്ച ഹൃദയാഘാതമാണ് കുട്ടിയുടെ മരണ കാരണമായത്. മുന്‍ദിവസങ്ങളില്‍ പൂര്‍ണ ആരോഗ്യവതിയായിരുന്നു സെറയെന്നും ബന്ധുക്കളിലൊരാള്‍ പറഞ്ഞു. ശ്രദ്ധ മറിയം അജി വര്‍ഗീസ് സഹോദരിയാണ്

Post a Comment

Previous Post Next Post