Top News

കാണാതായ രണ്ടു വയസുകാരിയുടെ മൃതദേഹം അയൽവാസിയുടെ സ്യൂട്ട്കേസിൽ

നോയ്ഡ: നോയ്ഡയിൽ കണാതായ രണ്ടു വയസ്സുകാരിയുടെ മൃതദേഹം അയൽവാസിയുടെ സ്യൂട്ട്കേസിൽ കണ്ടെത്തി. പ്രതിയെന്ന് സംശയിക്കുന്ന അയൽവാസി രാഘവേന്ദ്ര ഒളിവിലാണ്. ദേവലയിൽ താമസിക്കുന്ന ശിവകുമാർ എന്നയാളുടെ രണ്ട് വയസ് പ്രായമുള്ള പെൺകുഞ്ഞാണ് കൊല്ലപ്പെട്ടത്.[www.malabarflash.com]


ഗ്രേറ്റർ നോയിഡയിൽ ഏപ്രിൽ ഏഴിനായിരുന്നു സംഭവം. പിതാവ് ജോലിക്കും മാതാവ് മാർക്കറ്റിലും പോയ സമയത്ത് ഇവരുടെ രണ്ട് മക്കളും വീട്ടിൽ കളിക്കുകയായിരുന്നു. മാതാവ് തിരിച്ചെത്തിയപ്പോ‍ൾ പെൺകുഞ്ഞിനെ കണ്ടില്ല. തുടർന്ന് പോലീസിൽ പരാതി നൽകി. പോലീസും നാട്ടുകാരും തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല.

പിന്നീട്, തൊട്ടടുത്ത് പൂട്ടികിടന്ന വീട്ടിൽ നിന്നും ദുർഗന്ധം വമിക്കുന്നതായി ശ്രദ്ധയിൽപെട്ട അയൽവാസികൾ പോലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്യൂട്ട്കേസിൽ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തിരച്ചിലിൽ കൂടെയുണ്ടായിരുന്ന പ്രതിയെ പിന്നീട് കാണാതായി. കുട്ടിയുടെ മൃതദേഹം തുടർനടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post