Top News

രാജ്യത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കാൻ എല്ലാവരും ബാധ്യസ്ഥർ: കാന്തപുരം

മലപ്പുറം: രാജ്യത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‍ലിയാർ. സാമുഹികമായും സാമുദായികമായുമുള്ള ബന്ധങ്ങൾ നിലനിർത്തണമെന്നും കാന്തപുരം ആഹ്വാനം ചെയ്തു.[www.malabarflash.com]

റമസാൻ 27-ാം രാവിൽ മലപ്പുറം മഅ്ദിൻ അക്കാഡമിയിൽ സംഘടിപ്പിച്ച പ്രാർഥനാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജീവിതത്തിൽ ആരാധന കർമങ്ങളും മറ്റു നല്ല കാര്യങ്ങളും വർധിപ്പിക്കാൻ എല്ലാവരും തയ്യാറാകണം. അതോടൊപ്പം റബ്ബിന്റെ കാരുണ്യത്തിന് വേണ്ടി തേടുകയും വേണമെന്നും കാന്തപുരം ഉണർത്തി.

സമ്മേളനത്തിൽ സമസ്ത പ്രസിഡന്റ് ഇ സുലൈമാൻ മുസ്‍ലിയാർ അധ്യക്ഷത വഹിച്ചു. സമാപന പ്രാർഥനക്കും പ്രതിജ്ഞക്കും സയ്യിദ് ഇബ്റാഹീം ഖലീൽ അൽ ബുഖാരി തങ്ങൾ നേതൃത്വം നൽകും.

Post a Comment

Previous Post Next Post