Top News

ഫുട്ബോൾ ടൂർണമെന്റ് ഉദ്ഘാടനം ചെയ്യാനെത്തിയപ്പോൾ ദേഹാസ്വാസ്ഥ്യം; മാമുക്കോയ ആശുപത്രിയിൽ

മലപ്പുറം: ഫുട്ബോൾ മത്സരം ഉദ്ഘാടനം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ നടൻ മാമുക്കോയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൂങ്ങോട് ജനകീയ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് മാമുക്കോയ കുഴഞ്ഞുവീണത്. തുടർന്ന് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി 8.30ന് ആണ് സംഭവം.[www.malabarflash.com]


മത്സരത്തിനു മുന്നോടിയായി മാമുക്കോയ മൈതാനത്ത് എത്തിയിരുന്നു. ആരാധകർ ചുറ്റും കൂടി ഫോട്ടോയെടുത്തു. അതിനിടയിൽ ശരീരം വിയർത്ത് തളർച്ചയുണ്ടായതിനെത്തുടർന്ന് ആംബുലൻസിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അത്യാഹിത വിഭാഗത്തിൽ നിരീക്ഷണത്തിലാണെന്നു ഡോക്ടർമാർ അറിയിച്ചു.

‘കാർഡിയാക് അറസ്റ്റ് ആയാണ് അദ്ദേഹത്തെ ഇവിടെ എത്തിച്ചത്. ആറോ ഏഴോ സിപിആർ നൽകിയ ശേഷം നില മെച്ചപ്പെട്ടു. നിലവിൽ ഐസിയുവിൽ വെന്റിലേറ്റർ സപ്പോർട്ടിലാണ് ഉള്ളത്. കുടുംബാംഗങ്ങൾ കോഴിക്കോട്ടുനിന്ന് എത്തിയശേഷം അവരുമായി ആലോചിച്ച് നിലവിൽ ചികിത്സിക്കുന്ന ആശുപത്രിയിലേക്ക് മാറ്റുന്ന കാര്യത്തിൽ തീരുമാനമെടുക്കും. ഇപ്പോൾ ബിപിയെല്ലാം സാധാരണ നിലയിലാണ്.’ – ഡോക്ടർ പറഞ്ഞു.

Post a Comment

Previous Post Next Post