NEWS UPDATE

6/recent/ticker-posts

ടേക്ക് ഓഫിനിടെ ഫ്ലൈ ദുബൈ വിമാനത്തിൽ തീ; അടിയന്തര ലാൻഡിങ്ങില്ല, ദുബൈയിലേക്ക് പറന്നു

ദുബൈ: ദുബൈയിലേക്ക് പോകാനായി പറന്നുയർന്ന വിമാനത്തിന്റെ ഒരു എൻജിനിലാണ് തീ പിടിച്ചത്. ഉടൻ തന്നെ അടിയന്തര ലാൻഡിങ്ങിനായി വിമാനത്താവളത്തിൽ അറിയിപ്പു നൽകിയെങ്കിലും, അതിനു മുൻപേ പ്രശ്നം പരിഹരിച്ചു. തീപിടിച്ച എൻജിൻ ഉടൻ ഓഫ് ചെയ്തതോടെ തീ അണഞ്ഞതായി അധികൃതർ അറിയിച്ചു. അപകടമില്ലെന്ന് ഉറപ്പാക്കിയ ശേഷം അടിയന്തര ലാൻഡിങ് കൂടാതെ തന്നെ യാത്ര തുടരാൻ തീരുമാനിക്കുകയായിരുന്നു.[www.malabarflash.com]


‘‘പ്രശ്നം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ആ എൻജിൻ അൽപസമയത്തേക്ക് ഓഫ് ചെയ്തിരുന്നു. എന്തായാലും ഇപ്പോൾ പ്രശ്നങ്ങളൊന്നുമില്ല. കഠ്മണ്ഡു വിമാനത്താവളത്തിൽ ഇറക്കാതെ തന്നെ വിമാനം ദുബൈയിലേക്ക് പറന്നു’ – നേപ്പാൾ സിവിൽ ഏവിയേഷൻ അതോറിറ്റി ഡപ്യൂട്ടി ഡയറക്ടർ വ്യക്തമാക്കി.

രാത്രി 9.25നാണ് വിമാനത്തിന് തീപിടിച്ചതായി വിവരം ലഭിച്ചത്. വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന ഉടൻ വിമാനത്തിന് തീപിടിച്ച ദൃശ്യം ഒട്ടേറെയാളുകൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് നേപ്പാൾ വ്യോമയാന മന്ത്രി സുദൻ കിരാതിയും ഫെയ്സ്ബുക്കിലൂടെ അറിയിച്ചു.

വിമാനത്തിന് തീപിടിച്ച വിവരമറിഞ്ഞ് സർവീസുകൾ നിർത്തിവച്ച ത്രിഭുവൻ രാജ്യാന്തര വിമാനത്താവളത്തിൽ പ്രവർത്തനം പുനരാരംഭിച്ചതായി വിമാനത്താവളത്തിന്റെ ജനറൽ മാനേജർ പ്രതാപ് ബാബു തിവാരി അറിയിച്ചു.

Post a Comment

0 Comments