Top News

പുതുച്ചേരിയിൽ ബിജെപി നേതാവിനെ ബൈക്കുകളിലെത്തിയ ഏഴംഗസംഘം വെട്ടിക്കൊന്നു

പുതുച്ചേരിയിൽ ബിജെപി നേതാവിനെ ബൈക്കിലെത്തിയ ഏഴംഗ സംഘം ബോംബെറിഞ്ഞ് വീഴ്ത്തിയശേഷം വെട്ടിക്കൊലപ്പെടുത്തി. ബിജെപി നേതാവ് സെന്തിൽ കുമാർ (45)ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ‌ പുറത്തുവന്നു.[www.malabarflash.com]


ഏഴ് പ്രതികളും കോടതിയിൽ കീഴടങ്ങി. സംഭവത്തിൽ പ്രത്യേക അന്വഷണ സംഘത്തെ നിയോഗിച്ചതായാണ് റിപ്പോർട്ട്. പുതുച്ചേരി ആഭ്യന്തരമന്ത്രി എ നമശിവായത്തിന്റെ ബന്ധു കൂടിയാണ് കൊല്ലപ്പെട്ട സെന്തിൽ കുമാർ. സംഭവ സ്ഥലത്തെത്തിയ മന്ത്രി, കുമാറിന്റെ മൃതദേഹം കണ്ട് പൊട്ടിക്കരഞ്ഞു.

തിരക്കേറിയ സമയത്തായിരുന്നു ആക്രമണം നടന്നത്. ബേക്കറിയിൽ നില്‍ക്കുകയായിരുന്ന സെന്തിൽ കുമാറിനെ അക്രമിസംഘം വളയുകയായിരുന്നു. രണ്ടുപേർ കുമാറിന് നേരെ ബോംബെറിയുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം.

Post a Comment

Previous Post Next Post