Top News

സുഭിക്ഷ കേരളം: കർഷക കൂട്ടായ്മയിൽ കണിയമ്പാടി പാടത്ത് പച്ചക്കറി വിളവെടുത്തു

ഉദുമ: ഉദുമ കർഷക ക്ഷേമ സഹകരണ സംഘത്തിന്റ നേതൃത്വത്തിൽ കർഷകരുടെ കൂട്ടായ്മയിൽ പാലക്കുന്നിലെ കണിയമ്പാടി വയലിൽ ഒന്നര ഏക്കർ പാടത്ത് വിവിധ ഇനം പച്ചക്കറികളുടെ വിളവെടുപ്പ് നടന്നു.[www.malabarflash.com]

കക്കരി, വെള്ളരിക്ക, മത്തൻ, കുമ്പളം, വെണ്ടയ്ക്ക, പയർ,മുളക്, ചീര തണ്ണിമത്തൻ എന്നി വിളകളാണ് കൃഷിചെയ്തത്. 

 വിളവെടുപ്പ് ഹൊസ്ദുർഗ് സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ കെ. രാജഗോപാൽ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് പി. വി. ഭാസ്കരൻ, വൈസ് പ്രസിഡന്റ അമ്പു ഞെക്ലി, സെക്രട്ടറി കൃഷ്ണൻ അരമങ്ങാനം, കെ. കരുണാകരൻ, ശ്രീധരൻ പാറക്കടവ് കാപ്പിൽ മുഹമ്മദ്, ആർ. ശോഭ, എം. കെ. ശകുന്തള വി. ദിവാകരൻ, ശ്രീധരൻ, വിനോദ് രാജശേഖരൻ, ശാരി രാജശേഖരൻ എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post