Top News

മതവിദ്വേഷ പ്രസംഗം: തമിഴ്നാട് ബി.ജെ.പി നേതാവിന് തടവ്

ചെന്നൈ: ഇസ്ലാം മതത്തെ അപകീർത്തിപ്പെടുത്തി പ്രസംഗിക്കുകയും സമൂഹമാധ്യമങ്ങളിൽ വിദ്വേഷ കുറിപ്പിടുകയും ചെയ്ത ബി.ജെ.പി തമിഴ്നാട് സംസ്ഥാന സമിതി അംഗം ആർ. കല്യാണരാമനെ (57) ചെന്നൈ എഗ്മോർ കോടതി 163 ദിവസത്തെ തടവിന് ശിക്ഷിച്ചു.[www.malabarflash.com]


ഭാരതീയ ജനത മസ്ദൂർ മഹാസംഘിന്‍റെ മുൻ ദേശീയ സെക്രട്ടറിയായ ഇദ്ദേഹത്തിനെതിരെ ഒരു വർഷം മുമ്പ് വിടുതലൈ ശിറുതൈകൾ കക്ഷി നേതാവും അഭിഭാഷകനുമായ ഗോപിനാഥ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചെന്നൈ സിറ്റി ക്രൈംബ്രാഞ്ചാണ് കേസെടുത്തത്. 

തുടർച്ചയായി മതവിദ്വേഷ പ്രസംഗങ്ങൾ നടത്തിയതിന് 2021 ഫെബ്രുവരിയിൽ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു.

Post a Comment

Previous Post Next Post