Top News

എട്ടുവയസുകാരൻ ബുദ്ധമതത്തിന്റെ നേതൃസ്ഥാനത്തേക്ക്: തിരഞ്ഞെടുത്ത് ദലൈ ലാമ

ന്യൂഡൽഹി: അമേരിക്കയിൽ ജനിച്ച ഒരു മംഗോളിയൻ ആൺകുട്ടിയെ ടിബറ്റൻ ബുദ്ധമതത്തിലെ മൂന്നാമത്തെ ഉയർന്ന നേതൃസ്ഥാനത്തേക്ക് തിരഞ്ഞെടുത്തതായി റിപ്പോർട്ട്. ബുദ്ധ ആത്മീയ നേതാവ് ദലൈലാമയാണ് എട്ടുവയസുകാരനെ തിരഞ്ഞെടുത്തത്. തുടർന്ന് മംഗോളിയൻ ആൺകുട്ടിയെ പത്താമത്തെ 'ഖല്‍ക ജെറ്റ്‌സുന്‍ ധാംപ റിമ്പോച്ചെ'യായി നാമകരണം ചെയ്തു.[www.malabarflash.com] 

ഹിമാചല്‍പ്രദേശിലെ ധരംശാലയില്‍ മാർച്ച് എട്ടിനാണ് ചടങ്ങ് നടന്നത്. ദലൈലാമയും കുട്ടിക്കൊപ്പം പങ്കെടുക്കുന്ന ചിത്രങ്ങൾ പുറത്തു വന്നിട്ടുണ്ട്. നേതൃസ്ഥാനത്തേക്ക് തിരഞ്ഞെടുത്ത കുട്ടിയുടെ പിതാവ് സര്‍വകലാശാല അധ്യാപകനാണ്. മുന്‍ മംഗോളിയന്‍ പാര്‍ലമെന്റംഗമാണ് കുട്ടിയുടെ മുത്തച്ഛൻ. കുട്ടിക്ക് ഒരു ഇരട്ട സഹോദരനും കൂടെയുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. 

എന്നാൽ നേതൃസ്ഥാനത്തേക്ക് ഒരാളെ തിരഞ്ഞെടുക്കാനുളള അധികാരം ചൈനീസ് ഭരണകൂടത്തിനാണെന്നാണ് ചൈന വാദിക്കുന്നത്. ഈ തിരഞ്ഞെടുപ്പ് ചൈനയെ പ്രകോപിപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് സൂചന.

1995ൽ ദലൈലാമ അധികാരത്തിലേക്ക് ഒരാളെ തിരഞ്ഞെടുത്തിരുന്നു. തുടർന്ന് തിരഞ്ഞെടുത്ത 11-ാമത് പഞ്ചേം ലാമയേയും കുടുംബത്തെയും ചൈനീസ് അധികാരികൾ തട്ടിക്കൊണ്ടുപോയിരുന്നു. പിന്നീടൊരിക്കലും അദ്ദേഹത്തെ കുറിച്ചുളള വിവരങ്ങൾ ലഭിച്ചിട്ടില്ല. ടിബറ്റൻ ബുദ്ധമതത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ടാമത്തെ ആത്മീയ നേതാവായ പഞ്ചേം ലാമയായി ചൈന മറ്റൊരാളെ നിയമിച്ചു.

Post a Comment

Previous Post Next Post