Top News

ഡോ.പിഎ ഇബ്രാഹിം ഹാജി ജനഹൃദയങ്ങളിൽ ജീവിക്കുന്ന വ്യക്തിത്വം: മുനവ്വറലി ശിഹാബ് തങ്ങൾ

പള്ളിക്കര: ഡോ. പിഎ ഇബ്രാഹിം ഹാജി ജനങ്ങ ളുടെ ഹൃദയ ത്തിൽ ജീവി ക്കുന്ന വ്യക്തിത്വ മാണെന്ന് മുസ് ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു.[www.malabarflash.com]


ഇബ്രാഹിം ഹാജി നമ്മെ വിട്ടു പോയി എന്ന് ചിന്തിക്കാൻ പോലും കഴിയാത്ത വിധത്തിൽ ഓർമകൾ കൊണ്ട് സമ്പ ന്നമാണ്.ഏത് മേഖലകളിൽ പ്രവർത്തിക്കുമ്പോഴും തൻ്റെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും മുസ് ലിം ഐഡൻ്റിറ്റി നിലനിർത്തി ഏത് ഭരണാധി കാരികളുടെ മുന്നിൽ ധൈര്യ ത്തോടെ കയറി ചെല്ലാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. തങ്ങൾ പറഞ്ഞു.

റമസാൻ മാസത്തിൽ പള്ളിക്കര സിഎച്ച് സെന്റർ നടത്തുന്ന ജീവകാരുണ്യ പ്രവർത്തന ത്തിന്റെ ഭാഗമായി സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ സമാശ്വാസ പദ്ധതി പ്രകാരം മർഹും ഡോ.പിഎ ഇബ്രാഹിം ഹാജി ഫൗണ്ടേഷന്റെ സഹകരണത്തോടെ പള്ളിക്കര പഞ്ചായത്തിൽ പെട്ടതിരഞ്ഞെടുക്കപ്പെട്ട നിർദന കുടുംബങ്ങൾ ക്ക് നൽകി വരാറുള്ള വാർ ഷിക സഹായ ധനം വിതരണ ചടങ്ങ് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങിൽ സിഎച്ച് സെൻ്റർ ചെയർമാൻ പിഎ അബൂബക്കർ ഹാജി അധ്യക്ഷത വഹിച്ചു. കൺവീനർ പികെ അബ്ദുല്ല സ്വാഗതം പറഞ്ഞു. മുസ് ലിം ലീഗ് നിയമസഭ പാർട്ടി ഡെപ്യൂട്ടി ലീഡർ ഡോ.എംകെ മുനീർ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ, ഡോ.പിഎ ഇബ്രാഹിം ഹാജി അനുസ്മരണ പ്രഭാഷണം നടത്തി.

നക്ഷത്രം പോലെ തിളങ്ങി പ്രകാശം പരത്തി മാഞ്ഞു പോയ ശിഹാബ് തങ്ങളുടെ വെളിച്ചം നമ്മുടെ മനസിൽ എന്നും ഉണ്ടാകുമെന്ന് മുനീർ പറഞ്ഞു. ചെറിയൊരു ജീവിതത്തിനിടയിൽ വലിയൊരു ദൗത്യം നിറവേറ്റിയ ഇബ്രാഹിം ഹാജിയുടെ വേർപാടിൻ്റെ വേദന ഓരോരു ത്തരുടെയും മനസുകളിൽ മായാതെ കിടക്കുകയാണെന്ന് മുനീർ പറഞ്ഞു.

സഹായധന വിതരണം മുസ് ലിം ലീഗ് സംസ്ഥാന ട്രഷറർ സിടി അഹമ്മദലി നിർവഹിച്ചു. ജില്ലാ മുസ് ലിം ലീഗ് പ്രസിഡൻ്റ് കല്ലട്ര മാഹിൻ ഹാജി, ട്രഷറർ പിഎം മുനീർ ഹാജി, എജിസി ബഷീർ, അഡ്വ. എൻഎ ഖാലിദ്, കെഇഎ ബക്കർ, സുബൈർ ഇബ്രാഹിം, പിഎ ഹംസ, ഹംസ തൊട്ടി,  കല്ലട്ര അബ്ദുൽ ഖാദർ, കെബിമുഹമ്മദ് കുഞ്ഞി, സിദ്ദീഖ് പള്ളിപ്പുഴ,  മുഹമ്മദ് കുഞ്ഞി ചോണായി, ഷാഫി മൗവ്വൽ, ഗഫൂർ ഷാഫി ബേക്കൽ എന്നിവർ പ്രസംഗിച്ചു.

അഷ്റഫ് എടനീർ,  സഹീർ ആസിഫ്,  റൗഫ് ബായിക്കര, ടിഡി കബീർ, കെഎ അബ്ദുല്ല ഹാജി, ടിപി കുഞ്ഞബ്ദുല്ല ഹാജി, ഹനീഫ കുന്നിൽ, സോളാർ കുഞ്ഞഹമ്മദ്, തൊട്ടി സാലിഹ് ഹാജി, സൽമാൻ ഇബ്രാഹിം, അബ്ദുല്ല ഇബ്രാഹിം, ലത്തീഫ് ഇബ്രാഹിം, അബ്ദുസലാം മാസ്റ്റർ,ബഷീർ മൗവ്വൽ,എഎം അബ്ദുൽ ഖാദർ,  ഹമീദ് ബേങ്ക്, അബ്ദുൽ ഖാദർ മാസ്തിഗുഡ്ഡ, അബ്ബാസ് മഠം, പിഎസ് സത്താർ, റാഷിദ് കല്ലിങ്കാൽ എന്നിവർ സംബ ന്ധിച്ചു.

Post a Comment

Previous Post Next Post