NEWS UPDATE

6/recent/ticker-posts

പലതരം പേരുകൾ; പിടിയിലായത് 30 കേസുകളിലെ കുപ്രസിദ്ധ മോഷ്ടാവ്

കാ​ഞ്ഞ​ങ്ങാ​ട്: കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് പി​ടി​യി​ലാ​യി. കേ​ര​ള​ത്തി​ൽ അ​ങ്ങോ​ള​മി​ങ്ങോ​ളം പ​ല പേ​രു​ക​ളി​ൽ സ്വ​യം പ​രി​ച​യ​പ്പെ​ടു​ത്തി മോ​ഷ​ണം ന​ട​ത്തു​ന്ന പ്ര​തി​യാ​ണ് പി​ടി​യി​ലാ​യ​ത്. ബാ​ഹു​ലേ​യ​ൻ ,ക​ല്യാ​ണ​രാ​മ​ൻ, ദാ​സ് ബാ​ബു, ബാ​ബു, സു​ന്ദ​ര​ൻ, രാ​ജ​ൻ, വി​ജ​യ​ൻ തു​ട​ങ്ങി​യ പേ​രു​ക​ളി​ൽ 58 കാ​ര​നാ​യ പ്ര​തി അ​റി​യ​പ്പെടു​ന്നു.[www.malabarflash.com] 

മു​ള​വു​കാ​ട് ഹൗ​സ്, മ​ല​മു​ക​ൾ വ​ട്ടി​യൂ​ർ കാ​വ്. തി​രു​വ​ന​ന്ത​പു​രം എ​ന്ന​താ​ണ് മേ​ൽ​വി​ലാ​സ​മെ​ന്ന് പൊ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി. വെ​ള്ള​രി​ക്കു​ണ്ട് പോ​ലീ​സ് പ​രി​ധി​യി​ൽ ന​ട​ന്ന റ​ബ​ർ​ഷീ​റ്റ്, അ​ട​ക്ക മോ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വെ​ള്ള​രി​ക്കു​ണ്ട് എ​സ്.​ഐ എം.​പി. വി​ജ​യ​കു​മാ​ർ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സം​സ്ഥാ​ന​ത്തി​ന്റെ പ​ല​ഭാ​ഗ​ത്തും പ​ല പേ​രു​ക​ളി​ൽ വി​ദ​ഗ്ധ​മാ​യിമോ​ഷ​ണം ന​ട​ത്തു​ന്ന പ്ര​തി​യെ കു​ടു​ക്കാ​നാ​യ​ത്. ഇ​യാ​ൾ​ക്ക് സം​സ്ഥാ​ന​ത്തി​ന്റെ പ​ല​ഭാ​ഗ​ങ്ങ​ളി​ലാ​യി 30 മോ​ഷ​ണ കേ​സു​ക​ളു​ണ്ടെ​ന്ന് കാ​ഞ്ഞ​ങ്ങാ​ട് ഡി​വൈ.​എ​സ്.​പി പി. ​ബാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ പ​റ​ഞ്ഞു.

വെ​ള്ള​രി​ക്കു​ണ്ട് മ​ങ്ക​യ​ത്തു താ​മ​സി​ക്കു​ന്ന ജോ​ളി ജോ​സ​ഫി​ന്റെ വീ​ട്ടി​ൽ നി​ന്നും ജ​നു​വ​രി 11 ന് ​രാ​ത്രി​യി​ൽ ന​ട​ന്ന റ​ബ​ർ ഷീ​റ്റ് മോ​ഷ​ണം, ക​ല്ലം​ചി​റ​യി​ലെ നാ​സ​റി​ന്റെ വീ​ട്ടി​ൽ ന​ട​ന്ന അ​ട​ക്ക മോ​ഷ​ണം, പാ​ത്തി​ക്ക​ര​യി​ലു​ള്ള മ​ധു​സൂ​ദ​ന​ന്റെ ക​ട​യി​ൽ ന​ട​ന്ന അ​ട​ക്ക മോ​ഷ​ണം. നെ​ല്ലി​യ​റ​യി​ൽ അ​ബൂ​ബ​ക്ക​റി​ന്റെ വീ​ട്ടി​ൽ ന​ട​ന്ന റ​ബ​ർ ഷീ​റ്റ് മോ​ഷ​ണം എ​ന്നി​വ ന​ട​ത്തി​യ​ത് പ്ര​തി​യാ​ണെന്നു തി​രി​ച്ച​റി​ഞ്ഞു. പി​ടി​കൂ​ടി​യ പോ​ലീസ് സം​ഘ​ത്തി​ൽ എ​സ്.​ഐ ഭാ​സ്ക​ര​ൻ നാ​യ​ർ, എ.​എ​സ്.​ഐ​മാ​രാ​യ രാ​ജ​ൻ, സ​രി​ത, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫിസ​ർ മാ​രാ​യ നൗ​ഷാ​ദ്, ര​ജി കു​മാ​ർ, സു​ന്ദ​ര​ൻ, ജ​ലീ​ൽ, സി​വി​ൽ ഓ​ഫി​സ​ർ​മാ​രാ​യ ബി​ജോ​യ്‌, സു​ധീ​ഷ്, ജ​യ​രാ​ജ്‌ എ​ന്നി​വ​രു​മു​ണ്ടാ​യി​രു​ന്നു.

ഹോ​സ്ദു​ർ​ഗ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​നാ​യി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി ചോ​ദ്യം ചെ​യ്യു​മെ​ന്ന് ഡി​വൈ.​എ​സ്.​പി പി. ​ബാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ അ​റി​യി​ച്ചു. ആ​ഴ്ച ക​ളാ​യി മ​ല​യോ​ര മേ​ഖ​ല​യെ​ഉ​റ​ക്കം കെ​ടു​ത്തി​യ പ്ര​തി​യു​ടെ മേ​ലാ​ണ് പി​ടി വീ​ണ​ത്.

Post a Comment

0 Comments