പട്ന: മൃതദേഹമാണെന്ന വ്യാജേനെ ശവപ്പെട്ടിയിൽ മദ്യം കടത്തിയ രണ്ട് പേർ പിടിയിൽ. ജാർഖണ്ഡ് സ്വദേശികളായ ലളിത് കുമാർ മഹാതോയും സഹായി പങ്കജ് യാദവുമാണ് അറസ്റ്റിലായത്. റാഞ്ചിയിൽ നിന്ന് ബിഹാറിലെ മുസഫർപുരിലേക്കുളള യാത്രക്കിടെ ഗയയിൽ നിന്നാണ് എക്സൈസ് ഉദ്യോഗസ്ഥർ മദ്യം പിടിച്ചെടുത്തത്.[www.malabarflash.com]
ആംബുലൻസിൽ ശവപ്പെട്ടിയിലായിരുന്നു മദ്യം കടത്താൻ ശ്രമിച്ചത്. ശവപ്പെട്ടിക്കുളളിൽ മൃതദേഹമാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ തുണികൊണ്ട് മൂടിയ നിലയിലായിരുന്ന് മദ്യം ഒളിപ്പിച്ചിരുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആംബുലൻസ് പരിശോധിച്ചത്. പരിശോധനയിൽ 212 കുപ്പി മദ്യം പിടികൂടി.
അറസ്റ്റിലായ ലളിത് കുമാർ മഹാതോയായിരുന്നു ആംബുലൻസിന്റെ ഡ്രൈവർ. മദ്യ നിരോധനത്തിന് ശേഷം ബിഹാറിലേക്ക് വൻ തോതിൽ മദ്യമൊഴുകുന്നുവെന്നാണ് റിപ്പോർട്ട്. യുപി, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ എന്നീ അയൽ സംസ്ഥനങ്ങളിൽ നിന്നും നേപ്പാളിൽ നിന്നും മദ്യമെത്തുന്നുണ്ട്. ചെക്ക് പോസ്റ്റുകളിൽ പരിശോധന കർശനമാക്കിയെങ്കിലും ബിഹാറിൽ മദ്യം സുലഭമായി ലഭിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
Post a Comment