NEWS UPDATE

6/recent/ticker-posts

തുർക്കി-സിറിയ അതിർത്തിയിൽ വീണ്ടും ഭൂചലനം; നിരവധി കെട്ടിടങ്ങൾ തകർന്നു

ഹതായ്: നിരവധി ജീവനുകൾ കവർന്നെടുത്ത ഭൂകമ്പ പ്രതിഭാസത്തിന് ശേഷം തുർക്കിയിൽ വീണ്ടും ഭൂചലനം.തുർക്കി- സിറിയ അതിർത്തിയായ ഹതായ് പ്രവിശ്യയിൽ റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയതായി യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്മോളജിക്കൽ ഏജൻസി റിപ്പോർട്ട് ചെയ്തു.[www.malabarflash.com]

മേൽമണ്ണിൽ നിന്ന് ഏകദേശം രണ്ടു കിലോമീറ്റര് ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഭൂചലനത്തിൽ നിരവധി കെട്ടിടങ്ങൾ തകർന്നുവീണതായും അഞ്ച് പേർക്ക് പരുക്കേറ്റതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

രണ്ടാഴ്ച മുൻപ് കനത്ത നാശനഷ്ടം ഉണ്ടാക്കിയ 7.8 തീവ്ര രേഖപ്പെടുത്തിയ ഗാസിയാന്റെപിൽ നിന്ന് ഏകദേശം 200 കിലോമീറ്റര് അകലെയാണ് ഇപ്പോൾ ഭൂകമ്പം ഉണ്ടായിരിക്കുന്നത്. ലബനോൻ, സിറിയ, ഈജിപ്ത്, ഫലസ്തീൻ എന്നീ രാജ്യങ്ങളിലും ഇതിന്റെ ചലനം അനുഭവപ്പെട്ടു. 

കഴിഞ്ഞ ദിവസമാണ് രക്ഷാപ്രവർത്തനവും തിരച്ചിലും അവസാനിപ്പിച്ചതായി തുർക്കി പ്രഖ്യാപിച്ചത്. തുടർന്ന്‌ ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ ദൗത്യ സംഘങ്ങളെ പിൻവലിച്ചിരുന്നു. ആ സാഹചര്യത്തിലാണ് തുർക്കിയിൽ വീണ്ടുമൊരു ഭൂചലനം കൂടി ഉണ്ടാകുന്നത്.

Post a Comment

0 Comments