പാലക്കുന്ന്: പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിൽ ഭരണി ഉത്സവത്തിന്റെ സമാപന ആയിരത്തിരി സന്ധ്യയിൽ പന്തളം സ്വദേശിയായ ഇടുക്കി ജില്ലയിലെ പോലിസ് സബ് ഇൻസ്‌പെക്ട്ടർ സാലിഹ് ബഷീറിന്റെ ഭക്തിഗാന സംഗീതാർച്ചന ശ്രദ്ധേയമായി.[www.malabarflash.com]
നിരവധി ഭക്തിഗാനങ്ങളാണ് അർച്ചനയായി അദ്ദേഹം ദേവിക്ക് മുന്നിൽ ആലപിച്ചത്. നിരവധി ക്ഷേത്രങ്ങളിൽ സംഗീത കച്ചേരികൾ നടത്തി പ്രശസ്തനായ സാലിഹ് ബഷീറിന് പാലക്കുന്ന് ക്ഷേത്രവുമായി ആത്മീയമായ അടുപ്പമുണ്ട്.
കോവിഡ് രോഗം ബാധിച്ച് കിടപ്പിലായപ്പോൾ രോഗമുക്തിക്കായി പാലക്കുന്ന് ക്ഷേത്രത്തിൽ തുലാഭാര നേർച്ച അർപ്പിച്ചിരുന്നു.
ഇരിയയിലെ പൊടവലം അയ്യപ്പ ക്ഷേത്രത്തിൽ ഹരിവരാസനം പാടി നടഅടച്ച കാര്യം അദ്ദേഹം ഓർമിപ്പിച്ചു. പാലക്കുന്നിലും ഹരിവരാസനം പാടിയാണ് അദ്ദേഹം കച്ചേരി അവസാനിപ്പിച്ചത്.
ഇരിയയിലെ പൊടവലം അയ്യപ്പ ക്ഷേത്രത്തിൽ ഹരിവരാസനം പാടി നടഅടച്ച കാര്യം അദ്ദേഹം ഓർമിപ്പിച്ചു. പാലക്കുന്നിലും ഹരിവരാസനം പാടിയാണ് അദ്ദേഹം കച്ചേരി അവസാനിപ്പിച്ചത്.
ബഷീർ ആലപിച്ച പാലക്കുന്ന് അമ്മയുടെ പേരിൽ ഈണം മ്യൂസിക്ക് ആൽബം ഡോ. ഹരിഷിന് സുനീഷ് പൂജാരി കൈമാറി.
Post a Comment