കോഴിക്കോട്: മുസ്‌ലിം സമുദായത്തെ പ്രതിനിധീകരിക്കാൻ ജമാഅത്തെ ഇസ്ലാമിയെ ആരും ചുമതലപെടുത്തിയിട്ടില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. ആർഎസ്എസുമായി ജമാഅത്തെ ഇസ്ലാമി ചർച്ച നടത്തിയതിൽ മുസ്‌ലിം ലീഗിന്റെ നിലപാട് വ്യക്തമാക്കിയതാണ്.[www.malabarflash.com]
സിപിഐഎമ്മിന് ജമാഅത്തെ ഇസ്ലാമിയെ വിമർശിക്കാൻ അർഹതയുണ്ടോ?. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപിയുമായി ധാരണ ഉണ്ടാക്കിയവരാണ് സിപിഐഎമ്മെന്നും പിഎംഎ സലാം വിമർശിച്ചു.
മുസ്ലിംലീഗിന്റെ പുതിയ കൗൺസിൽ മാർച്ച് നാലിന് നിലവിൽ വരുമെന്നും പിഎംഎ സലാം വ്യക്തമാക്കി. പുതിയ ഭാരവാഹികളെ അന്ന് തന്നെ നിശ്ചയിക്കും.പുതിയ കൗൺസിലിൽ 51% വനിതകളെ ഉൾപ്പെടുത്തും. 61% 35 വയസിൽ താഴെയുളള യുവാക്കളായിരിക്കും. ഡിജിറ്റലായി മെമ്പർ ഷിപ്പ് നടത്തിയ ആദ്യ പാർട്ടി മുസ്ലീം ലീഗാണ്. മുസ്ലിം ലീഗിന്റെ മറ്റൊരു പുതിയ കാൽവെപ്പാണിതെന്നും പിഎംഎ സലാം വ്യക്തമാക്കി.
Post a Comment